kgm

ഒന്നര പതിറ്റാണ്ടായി പിടിഎ റഹീം  കൈവശം വച്ചിരിക്കുന്ന കുന്നമംഗലം എങ്ങനെയും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മുസ്ലീം ലീഗ്. നാലാം അങ്കത്തിനിറങ്ങുന്ന റഹീമിന് മുന്നില്‍, തദ്ദേശതിരഞ്ഞെടുപ്പില്‍ നേടിയ പന്ത്രണ്ടായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലീഗിന്‍റെ ആത്മവിശ്വാസമുയര്‍ത്തുന്നത്.   

ഇരുമുന്നണികളേയും മാറി മാറി പരീക്ഷിച്ചിട്ടുള്ള കുന്ദമംഗലം 2011ലാണ് പിടിഎ റഹീം പിടിച്ചെടുത്തത്. പതിനായിരത്തോളം വോട്ടിനായിരുന്നു കഴിഞ്ഞതവണ വിജയം. നാലാം അങ്കത്തിന് ഇറങ്ങുമ്പോഴും ആത്മവിശ്വാസത്തിന് കുറവൊന്നുമില്ല. എതിരാളി തനിക്കൊരു വെല്ലുവിളിയേ അല്ലെന്നും പിടിഎ റഹീം പറയുന്നു.

ലീഗ് സീറ്റില്‍ കഴിഞ്ഞതവണ കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയാണ് മല്‍സരിച്ചത്. ഇത്തവണ  ജില്ലാ പ്രസിഡന്റ എംഎ റസാഖിനെത്തന്നെ ലീഗ് കളത്തിലിറക്കി. ഭരണവിരുദ്ധ വികാരവും വികസന മുരടിപ്പും ആയുധമാക്കിയാണ് റസാഖിന്റ പര്യടനം. മുന്‍ ജില്ലാ പ്രസിഡ‍ന്റ് വി.കെ. സജീവന്‍ തന്നെയാണ് ഇത്തവണയും ബി.ജെ.പി സ്ഥാനാര്‍ഥി. വോട്ടുശതമാനം കഴിഞ്ഞതവണത്തേക്കാള്‍ ഉയര്‍ത്താനാകുമെന്നും സജീവന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കാന്തപുരം വിഭാഗത്തിന്റ നിലപാടും ഇവിടെ നിര്‍ണായകമാണ്.

ENGLISH SUMMARY:

Kunjamangalam Election dynamics are heating up as the Muslim League aims to reclaim the seat held by PTA Rahim for over a decade. With Rahim contesting for his fourth term, the League draws confidence from their significant lead in the recent local body elections.