കബനി നദി പരന്നൊഴുകുന്ന മാനന്തവാടി നിയമസഭാ മണ്ഡലത്തിലെ വോട്ടൊഴുക്ക് ഇക്കുറി എങ്ങോട്ടായിരിക്കും. പത്തു വർഷത്ത വികസനം നിരത്തി LDF വോട്ട് തേടുമ്പോൾ മണ്ഡലത്തിലെ ഇല്ലായ്മകൾ ചൂണ്ടിക്കാട്ടിയാണ് UDF ജനങ്ങളെ സമീപിക്കുന്നത്.

ഈ നദിപോലെ തെളിഞ്ഞതാണ് മാനന്തവാടിയിലെ സ്ഥാനാർഥിപ്പട്ടികയും. വിമതരോ സ്വതന്ത്രരോ ഇല്ല. എതിരാളികളെ ചുഴിയിൽ വീഴ്ത്തുന്ന അപരൻമാരുമില്ല. നേർക്കുനേർ പോര് നടക്കുന്ന മാനന്തവാടിയിൽ ഒ ആർ കേളുവിന് ഇത് മൂന്നാമൂഴം. മാനന്തവാടി തിരിച്ചുപിടിക്കാൻ കോൺഗ്രസ് ഇറക്കിയത് ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ വിജയനെയാണ്. എൻഡിഎ സ്ഥാനാർത്ഥിയായി ഇടുക്കിയിൽ നിന്നും വന്ന പി ശ്യാം രാജും കളം പിടിച്ചുകഴിഞ്ഞു രാഷ്ട്രീയ അടിയൊഴുക്കുണ്ടാകുമോ അതോ കബനി ഇതുപോലെ ശാന്തമായൊഴുകുമോ. 

ENGLISH SUMMARY:

Mananthavady constituency elections, a key battleground in Wayanad, are witnessing a strong contest between LDF and UDF. The flow of votes in this constituency, bordering the Kabani river, will be crucial in determining the outcome.