പ്രതീകാത്മക ചിത്രം, മനോരമ

പ്രതീകാത്മക ചിത്രം, മനോരമ

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ അന്തിമചിത്രം ഇന്ന് തെളിയും. നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്. 140 മണ്ഡലങ്ങളിലായി 985 പേരാണ് ഇപ്പോള്‍ മത്സരരംഗത്തുള്ളത്. സൂക്ഷമപരിശോധനക്ക് ശേഷമുള്ള കണക്കാണിത്. 

അപരന്‍മാര്‍, വിമതര്‍ എന്നിവരെ പിന്തിരിപ്പിക്കാനുള്ള മുന്നണികളുടെ ശ്രമം എത്രകണ്ട് ഫലം കാണുമെന്ന് വൈകിട്ട് അറിയാം. നിലവില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ കൊടുവള്ളിയിലാണ്, 17 പേര്‍. തിരുവനന്തപുരത്ത് 16 പേരും മഞ്ചേശ്വരത്ത് 14 പേരും മത്സരരംഗത്തുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് എറണാകുളം ജില്ലയില്‍, വിവിധ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. രാവിലെ 10നു കോതമംഗലത്ത് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടർന്നു കോതമംഗലം മാർബേസിൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും. വൈകീട്ട് 4ന് തൃപ്പൂണിത്തുറ, 5നു വൈപ്പിൻ, 6നു കളമശ്ശേരി എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും.

Kerala Elections: Nomination Withdrawal Deadline Today:

Kerala Assembly Elections 2024 nominations are nearing their final stage with the deadline for withdrawal today. The final list of candidates across 140 constituencies will be clear by evening, revealing the extent of party efforts to dissuade independent and rebel candidates.