തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥി അബിൻ വർക്കിയെ തടയാൻ ശ്രമിച്ച് എസ്എഫ്ഐ പ്രവർത്തകർ. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ പ്രചാരണത്തിനിടെയാണ് സംഭവം. മന്ത്രി വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചവരും പ്രചാരണത്തിന് വന്നിരുന്നു.
ഇതിന് പിന്നാലെയാണ് സ്ഥാനാർഥി അബിൻ വർക്കിയെ തടഞ്ഞത്. എസ്എഫ്ഐ – കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. അതേസമയം അബിൻ വർക്കിയെ തടഞ്ഞില്ലെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു.