salim-kumar-udf-convention-def

യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രമേശ് പിഷാരടിയെ 'കോമാളി' എന്ന് വിശേഷിപ്പിച്ച തോമസ് ഐസക്കിനെ വിമർശിച്ച് നടൻ സലിം കുമാർ. ഉയർന്ന വിദ്യാഭ്യാസവും രാഷ്ട്രീയ പാരമ്പര്യവുമുള്ള ഒരു നേതാവിൽ നിന്ന് ഇത്തരം പരാമർശം പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കലാകാരന്മാരെ ബഹുമാനിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിൽ ഇത്തവണ ഉറപ്പായും ഭരണമാറ്റം ഉണ്ടാകുമെന്ന് സലിം കുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തും.  തനിക്ക് മല്‍സരിക്കണമെന്നണ്ടായിരുന്നെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ അത് സാധ്യമാകുമായിരുന്നുവെന്ന് സലിം കുമാർ വ്യക്തമാക്കി.  താനൊരു പാർലമെന്ററി വ്യാമോഹമില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Salim Kumar criticizes Thomas Isaac for calling UDF candidate Ramesh Pisharody a 'clown', highlighting it as the true face of the Left, and expresses confidence in a UDF victory with a large majority.