Untitled design - 1

കൊണ്ടും കൊടുത്തും ആറന്‍മുളയിലെ സ്ഥാനാര്‍ഥികളായ അബിന്‍വര്‍ക്കിയും വീണ ജോര്‍ജ്ജും തമ്മില്‍ സംവാദം. റെയില്‍വേ സ്റ്റേഷന്‍ ആക്രമണത്തെ മന്ത്രി വീണയെ അടുത്തിരുത്തിയാണ് അബിന്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്. മന്ത്രി അതിന് മറുപടിയും നല്‍കി. പത്തനംതിട്ട പ്രസ് ക്ലബ്ബിലായിരുന്നു ചൂടേറിയ സംവാദം.

കണ്ണൂര്‍ റെയില്‍വേ സ്റ്റഷനില്‍ മന്ത്രിയെ ആക്രമിച്ചതിന് പൊലീസിന്‍റെ കയ്യില്‍ തെളിവില്ല. ഇനാം പ്രഖ്യാപിച്ചിട്ട് ഒരാളും മുന്നോട്ട് വന്നില്ല. ഗുരുതരമായി പരുക്കേറ്റ മന്ത്രി എങ്ങനെയാണ് കാറില്‍ പത്തനംതിട്ടയില്‍ വന്നത് എന്നായിരുന്നു അബിന്‍വര്‍ക്കിയുടെ ചോദ്യം. 

ഇനാം പ്രഖ്യാപിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത ഒന്നാണെന്നും ഒരു സ്ത്രീപോലും ഇല്ലാതെ പുരുഷന്‍മാരുടെ കൂട്ടമാണ് തനിക്ക് നേരെ പാഞ്ഞടുത്തതെന്നും മന്ത്രി തിരിച്ചടിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 20കോടി വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ലെന്നും 10മാസം കഴിഞ്ഞാണ് നല്‍കിയതെന്നും അബിന്‍വര്‍ക്കി പറഞ്ഞു. ഫണ്ട് പോലും മുക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ് എന്ന് വീണ ജോര്‍ജ് അബിന് മറുപടി നല്‍കി. 

ആരോഗ്യ വകുപ്പിന്‍റെ നേട്ടങ്ങളും മന്ത്രി വിവരിച്ചു. ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് പകരം പ്രതിനിധിയാണ് സംവാദത്തില്‍ പങ്കെടുത്തത്. 

ENGLISH SUMMARY:

Aranmula candidates Abin Varkey and Veena George engaged in a heated debate, addressing allegations and achievements during the Kerala elections. The discussion at Pathanamthitta Press Club covered recent incidents and political accusations.