സിപിഎം നേതാവ് എ. വിജയരാഘവനെ രൂക്ഷഭാഷയില്‍ പരിഹസിച്ച് ജി. സുധാകരന്‍. വിജയരാഘവന്‍ എവിടെ പ്രസംഗിച്ചാലും പാര്‍ട്ടി തോല്‍ക്കുമെന്നും, അയാള്‍ പരാജയ രാഘവനാണെന്നും അദ്ദേഹം തുറന്നടിച്ചു.
'ഇതെന്‍റെ പ്രതികാരമാണ്. ഭൂരിപക്ഷം കുറഞ്ഞെന്ന് പറഞ്ഞാണ് സലാം പരാതി നല്‍കിയത്. സുധാകരന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്ന് പിണറായി പറഞ്ഞു. അവസാനം ഇവരെല്ലാം ചേര്‍ന്ന് എന്നെ ഒരു പരുവമാക്കി. അന്നേ മനസില്‍ കുറിച്ചിട്ടതാണ് പ്രതികാരം ചെയ്യുമെന്ന്. ആലപ്പുഴ മെഡി. കോളജിന് സമീപത്തെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമാണ്. അയാളുടെ വീട്ടില്‍ നേതാവിനെ കാണാന്‍ പാടില്ലാത്ത രീതിയില്‍ കണ്ടു.
എംഎ ബേബി നല്ലവനും ഗാന്ധിയനുമാണ്. വായനയുണ്ട്, അതിനാൽ വിവരവും ഉണ്ട്. അദ്ദേഹം സ്വന്തം വീട്ടിലെ പാത്രം പോലും കഴുകി വെക്കുന്നത് കണ്ടില്ലേ?.
1.70 ലക്ഷം വോട്ടുണ്ട് അമ്പലപ്പുഴയിൽ. 85 % പോളിംഗ് നടക്കുകയാണെങ്കിൽ 90,000 വോട്ട് കിട്ടും. 5000 വോട്ട് ബിജെപിയിൽ നിന്ന് വരും. അവരെല്ലാവരും ആര്‍എസ്എസുകാരല്ല. 15000 വോട്ട് ഇടതുപക്ഷത്ത് നിന്ന് വരും. നിഷ്പക്ഷതയുള്ള ആളുകൾ ആരും ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ല. 40000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഞാൻ ജയിക്കും'. – ജി. സുധാകരന്‍ വ്യക്തമാക്കി.