ramesh-pisharody-isaac-3

 

രമേഷ് പിഷാരടിക്കെതിരായ കോമാളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്. അദ്ദേഹത്തിന്‍റെ അഭിനയമികവില്‍ എതിര്‍അഭിപ്രായമില്ലെന്നും മനോവിഷമം ഉണ്ടാക്കിയതില്‍ ഖേദമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. പലസ്തീന്‍ വിഷയത്തിലെ പരാമര്‍ശത്തെയാണ് വിമര്‍ശിച്ചതെന്നും ഐസക് വ്യക്തമാക്കി. 

 

നേരത്തേ, കോമാളി വേഷംകെട്ടി നടക്കുന്നെന്ന തോമസ് ഐസക്കിന്‍റെ പരിഹാസത്തിന് രമേഷ് പിഷാരടി മറുപടി നല്‍കിയിരുന്നു. സംസ്കാരം സമരം ചെയ്താല്‍ കിട്ടുന്ന കാര്യമല്ല. നാടകത്തില്‍ കൂടി രാഷ്ട്രീയം പ്രചരിപ്പിച്ചവരാണവര്‍. എന്തുകൊണ്ടാണ് ഇപ്പോള്‍ അസഹിഷ്ണുതയെന്നും പിഷാരടി .മുതിര്‍ന്ന നേതാവിനോട് ഒപ്പത്തിനൊപ്പം പറയാനില്ലെന്നും പിഷാരടി പറഞ്ഞു.

 

കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെ നിർത്താതെ ജനകീയ പിന്തുണയുള്ള ആരെയെങ്കിലും നിർത്തണമായിരുന്നു' എന്നായിരുന്നു തോമസ് ഐസക്കിന്റെ വിമര്‍ശനം. ജനങ്ങൾക്ക് അംഗീകാരമുള്ള സ്ഥാനാർഥികളൊക്കെ ഉണ്ട്. ഇങ്ങനെയൊക്കെ കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെയൊക്കെ പിടിച്ച്  മല്‍സരിപ്പിച്ചിട്ട്  അയ്യോ ഞങ്ങൾക്ക് വോട്ട് കിട്ടുന്നില്ല, ഞങ്ങളുടെ വോട്ട് ദേ എൽഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു എന്ന് പറഞ്ഞു നടന്നിട്ട് വല്ല കാര്യവും ഉണ്ടോ' എന്നായിരുന്നു തോമസ് ഐസക്കിന്‍റെ ആക്ഷേപം

ENGLISH SUMMARY:

Thomas Isaac has expressed regret over his controversial ‘clown’ remark against actor Ramesh Pisharody. He clarified that he respects Pisharody’s acting talent and did not intend to hurt him personally. Isaac stated that his criticism was directed at comments related to the Palestine issue. The exchange had earlier sparked a debate, with Pisharody responding strongly to the remark. The controversy highlights ongoing tensions between politics and the film industry in Kerala. The issue continues to draw attention across social media and political circles.