ramesh-pisharody-3

കോമാളി വേഷംകെട്ടി നടക്കുന്നെന്ന തോമസ് ഐസക്കിന്‍റെ പരിഹാസത്തിന് മറുപടിയുമായി രമേഷ് പിഷാരടി. സംസ്കാരം സമരം ചെയ്താല്‍ കിട്ടുന്ന കാര്യമല്ല. നാടകത്തില്‍ കൂടി രാഷ്ട്രീയം പ്രചരിപ്പിച്ചവരാണവര്‍. എന്തുകൊണ്ടാണ് ഇപ്പോള്‍ അസഹിഷ്ണുതയെന്നും പിഷാരടി. മുതിര്‍ന്ന നേതാവിനോട് ഒപ്പത്തിനൊപ്പം പറയാനില്ലെന്നും പിഷാരടി പറഞ്ഞു.

കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെ നിർത്താതെ ജനകീയ പിന്തുണയുള്ള ആരെയെങ്കിലും നിർത്തണമായിരുന്നു' എന്നായിരുന്നു തോമസ് ഐസക്കിന്റെ വിമര്‍ശനം. ജനങ്ങൾക്ക് അംഗീകാരമുള്ള സ്ഥാനാർഥികളൊക്കെ ഉണ്ട്. ഇങ്ങനെയൊക്കെ കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെയൊക്കെ പിടിച്ച്  മല്‍സരിപ്പിച്ചിട്ട്  അയ്യോ ഞങ്ങൾക്ക് വോട്ട് കിട്ടുന്നില്ല, ഞങ്ങളുടെ വോട്ട് ദേ എൽഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു എന്ന് പറഞ്ഞു നടന്നിട്ട് വല്ല കാര്യവും ഉണ്ടോ' എന്നായിരുന്നു തോമസ് ഐസക്കിന്‍റെ ആക്ഷേപം.

പിഷാരടിയെ ഇന്നലെ മുഹമ്മദ് മുഹ്സിനും വിമര്‍ശിച്ചിരുന്നു. കോമഡി പറയുന്ന സിനിമാ നടനെ പാലക്കാട്ട് ഇറക്കി, കോൺഗ്രസ് രാഷ്ട്രീയ മത്സരം ഇല്ലാതാക്കിയെന്നായിരുന്നു മുഹമ്മദ് മുഹ്സിന്‍ മനോരമ ന്യൂസിനോട് പറഞ്ഞത് . ഡീൽ ഉണ്ടെങ്കിൽ അത് യുഡിഎഫും ബിജെപിയും തമ്മിലാണ്.  സോഷ്യൽ മീഡിയ ഗിമ്മിക്കുകളിൽ താത്പര്യമില്ലെന്നും പട്ടാമ്പിയിലെ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ മനോരമ ന്യൂസിനോട് പറഞ്ഞു

ENGLISH SUMMARY:

Actor Ramesh Pisharody has responded strongly to Thomas Isaac’s controversial ‘clown’ remark. Pisharody said that culture cannot be achieved through protests and questioned the intolerance shown by political leaders. The exchange comes amid growing political debates over candidate selection and public support. Thomas Isaac had earlier criticized the inclusion of actors in politics, calling them “clowns.” Pisharody, however, maintained a respectful tone, stating he would not argue directly with a senior leader. The remarks have sparked discussions across social media and political circles.