മുഹമ്മദ് റിയാസ് സൂപ്പർ മുഖ്യമന്ത്രി ചമഞ്ഞതിനെയാണ് താൻ മരുമോനിസം എന്ന് വിളിച്ചതെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവർ മനോരമ ന്യൂസിനോട്. ടൂറിസത്തിന്‍റെ പേരിൽ കോടികളുടെ കൊള്ളയാണ് റിയാസ് നടത്തിയത്. പാരസറ്റമോൾ ഇല്ലാതെ ആശുപത്രികളിൽ രോഗികൾ ബുദ്ധിമുട്ടുമ്പോൾ 25 കോടി മുടക്കി റിയാസ് ബേപ്പൂരിൽ പൂരം നടത്തിയെന്നും അൻവർ ആരോപിച്ചു.
ENGLISH SUMMARY:
PV Anwar, the UDF candidate from Beypore, has accused Muhammad Riyas of what he terms 'Marumonism,' alleging massive corruption in tourism projects. He further criticized the expenditure on a festival in Beypore while essential medicines like paracetamol are scarce in hospitals.