നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഡീലിനെച്ചൊല്ലി പോര് മുറുകി. പ്രതിപക്ഷ ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോലീബി സഖ്യം ഓര്‍മ്മിപ്പിച്ച പിണറായി വിജയന്‍ 2016ല്‍ നേമത്ത്  ബിജെപി ജയിച്ചത് ഡീലിന്‍റെ ഭാഗമെന്നും വ്യക്തമാക്കി. 'നേമത്ത് തുറന്ന അക്കൗണ്ട് ശിവന്‍കുട്ടി പൂട്ടിച്ചു. ബിജെപിയെ നേരിടാന്‍ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് കഴിയില്ല.അപ്പോള്‍ ഒരുമിച്ച് നില്‍ക്കണം, കോണ്‍ഗ്രസ് അതുചെയ്തോയെന്നും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീം ആണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

 

സിപിഎം–ബി.ജെപി ഡീല്‍ വ്യാപകമെന്നും പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട്, റാന്നി, കോന്നി മണ്ഡലങ്ങളില്‍ ഡീല്‍ ഉണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. റാന്നി മണ്ഡലത്തിലെ  എന്‍ഡിഎ സ്ഥാനാര്‍ഥി  ശബരിമല വിഷയം ഉന്നയിക്കാത്തത്  ഇതിന്‍റെ  ഭാഗമാണെന്നും സതീശന്‍ പറഞ്ഞു.

 

സി.പി.എം–ബി.ജെ.പി ഡീല്‍ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വ്യക്തമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ബി.ജെ.പിയുടെ ക്വട്ടേഷന്‍ പിണറായി ഏറ്റെടുത്തിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ ആക്രമിക്കുന്നത് ബി.ജെ.പി ആണ്. അതേ ക്വട്ടേഷന്‍ ആണ് പിണറായിയും നടത്തുന്നതെന്ന് അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു.

 

 

 

ENGLISH SUMMARY:

The political climate in Kerala has intensified as allegations of a CPM-BJP ‘deal’ spark sharp exchanges between the ruling and opposition fronts. Chief Minister Pinarayi Vijayan has strongly countered Congress claims, accusing the party of acting as the BJP’s “B team.” Opposition Leader V.D. Satheesan has alleged that such deals exist across multiple constituencies, including Palakkad, Ranni, and Kasaragod. AICC General Secretary K.C. Venugopal has further escalated the issue, accusing the Chief Minister of echoing BJP narratives. The controversy has added new momentum to the ongoing Assembly election battle in the state. As accusations intensify, the political discourse in Kerala continues to heat up ahead of crucial electoral contests.