സംസ്ഥാന മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ 18 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് അമിക്കസ് ക്യൂറിയും മുതിര്‍ന്ന അഭിഭാഷകനുമായ വിജയ് ഹന്‍സാരിയ സുപ്രിംകോടതിയില്‍. 14 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും 89 കേസുകളുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഈ പട്ടികയില്‍ ഒന്നാമനെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (29)യാണ് രണ്ടാമത്. കര്‍ണാടക മുഖ്യമന്ത്രി ഡികെയുടെ പേരില്‍ 19 ഉം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്‍റെ പേരില്‍ 19 ഉം കേസുകളാണുള്ളത്. മുഖ്യമന്ത്രി വി.ഡി. സതീശനാണ് തൊട്ടുപിന്നില്‍. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ (5), മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് (4), ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര് സിങ് (4), തമിഴ്നാട് മുഖ്യമന്ത്രി വിജയ് (2), ബിഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി (2), സിക്കിം മുഖ്യമന്ത്രി പി.എസ്.തമാങ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന്‍, ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചി, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ എന്നിവര്‍ക്കെതിരെ ഒരോ കേസുകള്‍ വീതവുമുണ്ട്.
കേസുകള്‍ നേരിടുന്ന എംഎല്‍എമാടെ കാര്യത്തില്‍ ബംഗാളാണ് (58%) ഒന്നാമത്. കേരളം (57%) തൊട്ടുപിന്നിലുണ്ട്. ബംഗാളിലെ ആരെ 292 എംഎല്‍എമാരില്‍ 170 പേര്‍ക്കെതിരെയും കേസുണ്ട്. ആന്ധ്രയിലെ 56 ശതമാനം എംഎല്‍എമാരും തെലങ്കാനയിലെ 49%, ജാര്‍ഖണ്ഡിലെ 45 %, ബിഹാറിലെ 42 %, മഹാരാഷ്ട്രയിലെ 40 ശതമാനം എംഎല്‍എമാരും ഗുരുതര സ്വഭാവമുള്ള ക്രിമിനല്‍ കേസുകള്‍ നേരിടുന്നുവെന്നും ഹന്‍സാരിയ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച 96 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.