നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമേശ് പിഷാരടി. ലാലേട്ടനെ കാണാനെത്തിയ സമയത്തെ ചിത്രങ്ങളാണ് രമേശ് പിഷാരടി പങ്കുവച്ചത്. എന്താ മോനെ, ജയിച്ചു വാ......, കൈ പിടിച്ച് ലാലേട്ടൻ എന്ന തലക്കെട്ടോടെയാണ് രമേശ് പിഷാരടിയുടെ പോസ്റ്റ്. ആന്‍റണി പെരുമ്പാവൂരും ചിത്രത്തിലുണ്ട്. 

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ അനുഗ്രഹം ലഭിച്ചിരുന്നതായി രമേഷ് പിഷാരടി പറഞ്ഞു. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താന്‍ പാലക്കാട് മത്സരത്തിന് ഇറങ്ങുന്നതെന്നായിരുന്നു രമേഷ് പിഷാരടിയുടെ വാക്കുകള്‍. താന്‍ ആരെയും നിര്‍ബന്ധിച്ച് പ്രചാരണത്തിന് ഇറക്കില്ലെങ്കിലും താന്‍ വിജയിച്ചാല്‍ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി പറഞ്ഞു.

പാലക്കാട് മത്സരിക്കാനായി പാർട്ടി നൽകിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് രമേഷ് പിഷാരടി പറഞ്ഞു. ജനങ്ങളെ പരമാവധി നേരിൽ കണ്ടായിരിക്കും പ്രചാരണം. പ്രത്യേക തന്ത്രങ്ങളൊന്നും ഉപയോഗിക്കില്ല. പരിമിതമായ സമയമേയുള്ളൂ. തന്നെ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

Ramesh Pisharody, the Palakkad UDF candidate, shared a picture with actor Mohanlal on social media, generating significant buzz. This post, captioned "What's it son, come back victorious...... Lalettan holding my hand," highlights his meeting with the beloved actor ahead of the elections.