kummanam-rajasekharan-b-gopalakrishnan-1

 

നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്ത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ മൽസരിക്കും. ബി.ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ. രണ്ടാം പട്ടികയിലും എം.ടി.രമേശ് ഇല്ല. സിപിഐ വിട്ട സി.സി.മുകുന്ദനാണ് നാട്ടികയിലെ സ്‌ഥാനാർഥി.

 

മുതിർന്ന നേതാക്കളുടെ പേരുകൾ ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെയിറങ്ങിയ രണ്ടാം പട്ടികയിലാകെ 39 സ്ഥാനാർഥികൾ. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്‌ഥാനാർഥി. ബി.ഗോപാലകൃഷ്‌ണൻ ഗുരുവായൂരിൽ മൽസരിക്കും. സിപിഐ വിട്ട സി.സി.മുകുന്ദനാണ് നാട്ടികയിൽ സ്‌ഥാനാർഥി. എറണാകുളത്ത് പിആർ.ശിവശങ്കറും മത്സരിക്കും. കോൺഗ്രസ്‌ വിട്ട എം.ജെ.ജോബ് ആലപ്പുഴയിലും പറവൂരിൽ വത്സല പ്രസന്നകുമാറും മത്സരിക്കും. 

 

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽനിന്ന് ജനവിധി തേടും. ആറ് വനിതകൾ പട്ടികയിലുണ്ട്. രണ്ടാം പട്ടികയിലും എം.ടി.രമേശ് ഇല്ല. ഇതോടെ എം.ടി.രമേശ്‌ മത്സരിക്കില്ല എന്ന് ഉറപ്പായി. തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കാം എന്ന സന്നദ്ധത എം.ടി.രമേശ് നേതൃത്വത്തെ അറിയിച്ചു. എം.ടി.രമേശ് മത്സരിക്കണമെന്ന താല്പര്യമാണ് സംസ്ഥാന നേതൃത്വം പ്രകടിപ്പിച്ചത്. ആദ്യപട്ടികയിൽ 47 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 

 

ഇതുവരെ 86 പേരുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. എഴോളം സീറ്റുകളിൽ സ്ഥാനാർഥികളെ ബിജെപി ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം സെൻട്രലിലെ സസ്പെൻസ് തുടരുന്നു. മറ്റു രാഷ്ട്രീയപാർട്ടികൾ വിട്ട് നേതാക്കൾ ബിജെപിയിൽ എത്തുമെന്ന് കണക്കുകൂട്ടലിലാണ് സംസ്ഥാന നേതൃത്വം. ഇന്ന് തന്നെ ഇക്കാര്യത്തിലും തീരുമാനം ഉണ്ടാകും.

ENGLISH SUMMARY:

The Bharatiya Janata Party has released its second list of candidates for the Kerala Assembly elections, featuring 39 names across key constituencies. Kummanam Rajasekharan will contest from Aranmula, while B. Gopalakrishnan has been fielded in Guruvayur. The continued exclusion of senior leader M.T. Ramesh has sparked discussions, confirming he will not be in the electoral fray this time. The list also includes candidates from other parties who recently joined the BJP, along with six women candidates. With a total of 86 candidates announced so far, suspense remains in key constituencies like Thiruvananthapuram Central. The BJP leadership is also anticipating more political shifts as leaders from other parties may join ahead of the elections.