കെ.സുധാകരന്‍, കെ.സി.വേണുഗോപാല്‍. ഫയല്‍ ചിത്രം

കെ.സുധാകരന്‍, കെ.സി.വേണുഗോപാല്‍. ഫയല്‍ ചിത്രം

സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിനോട് ഗുഡ് ബൈ പറഞ്ഞ് സ്വതന്ത്രനായി മല്‍സരിക്കാന്‍ കെ.സുധാകരന്‍.എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഫോണില്‍ വിളിച്ച സുധാകരന്‍ നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്കെന്നും ഞാന്‍ എന്‍റെ വഴിക്ക് നടക്കാമെന്നും അറിയിച്ചു.കൂടിയാലോചന ഇല്ലാത്ത നേതൃത്വമെന്നും വിമര്‍ശനം . അതേസമയം,  കണ്ണൂര്‍, പെരുമ്പാവൂര്‍, വടക്കാഞ്ചേരി, ഉദുമ, പട്ടാമ്പി, ചടയമംഗലം, ഉടുമ്പഞ്ചോല തീരുമാനവും കോണ്‍ഗ്രസ് ഖര്‍ഗെയ്ക്ക്. 

കണ്ണൂരില്‍ കെ.സുധാകരന് സീറ്റില്ല. പകരം ടി.ഒ.മോഹനന്‍ മല്‍സരിക്കും.  കടുത്ത അതൃപ്തിയിലുള്ള സുധാകരന്‍ സ്വതന്ത്രനായി മല്‍സരിച്ചേക്കും. നിലപാട് വ്യക്തമാക്കാന്‍ 12 മണിക്ക് മാധ്യമങ്ങളെ കാണും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വവും രാജിവച്ചേക്കും. കടുത്ത അവഗണനയെന്ന് അനുയായികളോട് സുധാകരന്‍ പ്രതികരിച്ചു. ബി.ജെ.പി നേതാക്കളും സുധാകരനെ സമീപിച്ചു.

അതേസമയം, മാരത്തോൺ ചർച്ചകൾക്കും അഭിപ്രായ ഭിന്നതകൾക്കും ശേഷം  കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പുലർച്ചെ 2.30 വരെ നീണ്ട  മാരത്തൺ ചർച്ചകൾക്ക് ഒടുവിലും 37 സീറ്റുകളിൽ തീരുമാനമെടുക്കാൻ നേതൃത്വത്തിനായില്ല. ധാരണയിലെത്താത്ത മണ്ഡലങ്ങളിൽ  അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചുമതലപ്പെടുത്തി. തിരുവനന്തപുരം ,എറണാകുളം, കോട്ടയം ,ഇടുക്കി, തൃശൂർ ജില്ലകളിൽ വിവിധ സീറ്റുകളിലാണ് തർക്കം.

കൊച്ചിയിൽ മുഹമ്മദ് ഷിയാസിനായി വി.ഡി.സതീശനും ദീപ്തി മേരി വർഗീസിനായി കെ.സി.വേണുഗോപാലും നിലയുറപ്പിച്ചത് ചർച്ച നീട്ടി കൊണ്ടുപോയി. അതേസമയം സ്ഥാനാർത്ഥിത്വത്തിനായി പാർട്ടിയോട് ഉടക്കി നിൽക്കുന്ന കെ സുധാകരൻ ഇന്ന് നിലപാട് വ്യക്തമാക്കും. പ്രവർത്തകസമിതി അംഗത്വം രാജിവെക്കുന്നതും സ്വതന്ത്രനായി മത്സരിക്കുന്നതും സുധാകരൻ ആലോചിക്കുന്നുണ്ട്. നാമനിർദ്ദേശപത്രികക്കായുള്ള രേഖകളെല്ലാം സുധാകരൻ തയ്യാറാക്കിയിട്ടുണ്ട്.

എല്ലാം കെ പി സി സി പ്രസിഡന്റ് പറയുമെന്ന്  വി ഡി സതീശൻ. 72 മണിക്കൂർ കേരളത്തിന്റെ കാര്യമല്ല ചർച്ച ചെയ്തത്, ആസാമും പോണ്ടിച്ചേരിയും ഒക്കെ ചർച്ച ചെയ്യുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അഞ്ച് സീറ്റുകളില്‍ ചില കാര്യങ്ങളില്‍ പരിശോധന നടത്താന്‍ മാറ്റിവച്ചു. സ്ഥാനാര്‍ഥി നിര്‍ണയം ഒട്ടും വൈകിയിട്ടില്ലെന്ന് സതീശന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ENGLISH SUMMARY:

Senior Congress leader K. Sudhakaran has expressed strong dissatisfaction after being denied a seat in Kannur, signaling a major rift within the party ahead of elections. In a dramatic move, Sudhakaran reportedly told AICC General Secretary K.C. Venugopal “you go your way, I will go mine,” indicating a possible split. He is now considering resigning from the Congress Working Committee and contesting as an independent candidate. The Congress party, meanwhile, continues to struggle with internal disagreements over seat allocation, delaying its second phase candidate list announcement. Key decisions on unresolved constituencies have been handed over to party president Mallikarjun Kharge. Political developments in Kerala are intensifying as multiple factions within Congress remain divided ahead of the polls.