ഉമ്മൻചാണ്ടി ഇല്ലാത്ത നിയമസഭ തിരഞ്ഞെടുപ്പ് ആണെങ്കിലും ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നേതാക്കളുടെയും പ്രവർത്തകരുടെയും തിരക്കാണ്. യുഡിഎഫ് സ്ഥാനാർഥികളെല്ലാം ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി അനുഗ്രഹം തേടിയാണ് പ്രചാരണത്തിന് തുടക്കമിടുന്നത്. കേരള കോൺഗ്രസിന്റെ എട്ടു സ്ഥാനാർഥികളും പുതുപ്പള്ളിയിൽ നിന്ന് പ്രചാരണം തുടങ്ങി.
തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർഥി അപു ജോൺ ജോസഫിൻ്റെ നേതൃത്വത്തിലാണ് കേരള കോൺഗ്രസ് സ്ഥാനാർഥികളെല്ലാം പുതുപ്പള്ളി പള്ളിയിൽ എത്തിയത്. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർഥന നടത്തി. ചാണ്ടി ഉമ്മനും , മറിയാമ്മ ഉമ്മനും സാന്നിധ്യമായി. ചാണ്ടി ഉമ്മൻ സ്ഥാനാർഥികളെ ഹാരം അണിയിച്ചു. ഉമ്മൻചാണ്ടിയുമായി ഉണ്ടായിരുന്ന അടുപ്പം നേതാക്കളെല്ലാം അനുസ്മരിച്ചു. കോൺഗ്രസിന് ഇടുക്കി ഏറ്റുമാനൂർ സീറ്റുകൾ നൽകിയത് ഇപ്രാവശ്യത്തേക്ക് മാത്രമാണെന്ന് മോൻസ് ജോസഫ് പറഞ്ഞു സ്ഥാനാർഥിനിർണയും വൈകിയിട്ടില്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു