TAGS

കോവളത്ത് ഭഗത് റൂഫസ് ഇടത് സ്ഥാനാര്‍ത്ഥി. മുന്‍ ജില്ലാ പഞ്ചായത്തംഗമായ  റൂഫസ് പൊതു സ്വതന്ത്രനായാണ് മത്സരിക്കുക. ആന്‍റണി രാജു അയോഗ്യനായി തുടരുന്ന പശ്ചാത്തലത്തില്‍, തിരുവനന്തപുരം മണ്ഡലത്തില്‍ ആരെ മത്സരിപ്പിക്കുമെന്നതില്‍ മുന്നണിയില്‍ ആശയക്കുഴപ്പം തുടരുകയാണ്.  

ആര്‍.ജെ.ഡിയും ഐ.എസ്.ജെ.ഡിയും ഒരുപോലെ അവകാശവാദം ഉന്നയിച്ച കോവളം മണ്ഡലം രണ്ട് പേര്‍ക്കും നല്‍കാതെ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ് തീരുമാനം.  ആര്‍.ജെ.ഡിയില്‍ നിന്ന് ഐ.എസ്.ജി.ഡിയിലെത്തിയ ഭഗത് റൂസഫ് ആയിരിക്കും സ്വതന്ത്ര സ്ഥാനാര്‍ത്ഥി. പ്രഖ്യാപനം ഉടനുണ്ടാകും. ഹാട്രിക് വിജയം തേടി ഇറങ്ങുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം വിന്‍സെന്‍റിന് പ്രദേശവാസികൂടിയായ റൂഫസ് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ഇടത് പ്രതീക്ഷ. തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അയോഗ്യനായ ആന്‍റണി രാജുവിന് പകരം തിരുവനന്തപുരത്ത് ആരെ മത്സരിപ്പിക്കുമെന്നതില്‍ ഇതുവരെ തീരുമാനമായില്ല. സീറ്റ് സി.പി.എം ഏറ്റെടുക്കില്ല. ആന്‍റണി രാജുവിന്‍റെ പാര്‍ട്ടിയായ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് ആരെയെങ്കില്‍ മത്സരിപ്പിക്കും. അല്ലെങ്കില്‍ പൊതു സ്വതന്ത്രന്‍. ഇക്കാര്യത്തില്‍ ജനാധിപത് കേരള കോണ്‍ഗ്രസുമായി സി.പി.എം നേതാക്കള്‍ ആശയവിനിമയം നടത്തിവരിയാണ്. 

ENGLISH SUMMARY:

Bhagat Rufus will be the Left candidate in the Kovalam constituency, running as a common independent. This decision comes amidst ongoing confusion within the front regarding who will contest in the Thiruvananthapuram constituency following Antony Raju's disqualification.