നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി കോൺഗ്രസ്. 55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് രമേഷ് പിഷാരടിയാണ് സ്ഥാനാര്‍ഥി. നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി നേരത്തെ മുതലെ കോണ്‍ഗ്രസ് വേദികളില്‍ സജീവമായിരുന്നു. 

പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നും അദ്ദേഹത്തിന് ജയസാധ്യത ഏറെയെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍

ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക് വരുകയാണെന്നും അര നൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതൽ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുകയെന്നും പിഷാരടി പറഞ്ഞു. ഇനി പാലക്കാടുള്ള ജനങ്ങൾക്കും അവരുടെ ആവശ്യങ്ങൾക്കും തന്നെയാണ് പ്രഥമ പരിഗണനയെന്നും പിഷാരടി കുറിച്ചു.

ENGLISH SUMMARY:

The Congress party has released its first list of candidates for the upcoming Kerala Assembly elections. The list includes 55 candidates. Actor, director, stand-up comedian, and television personality Ramesh Pisharady has been nominated as the party’s candidate from Palakkad. Pisharady has been actively associated with Congress platforms for some time and has often participated in party programmes and public events. His candidature is seen as the party’s attempt to bring a popular public figure into the electoral contest