കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ആദ്യ ലിസ്റ്റില്‍ 55 പേരാണുള്ളത്. പാലക്കാട് രമേഷ് പിഷാരടിയാണ് സ്ഥാനാര്‍ഥി. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി ആദ്യപട്ടികയിൽ ഇല്ല. എൽദോസിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് വിട്ടു. ലൈംഗികാതിക്രമക്കേസ് 26ന് നെയ്യാറ്റിൻകര കോടതി പരിഗണിക്കാനിരിക്കുന്നതിനാലാണ് നീക്കം. എംപിമാർ മത്സരിക്കേണ്ട എന്നാണ് ഹൈക്കമാൻഡ് തീരുമാനം.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക
ഇരിക്കൂർ – അഡ്വ. സജീവ് ജോസഫ്
ധർമ്മടം – അബ്ദുൽ റഷീദ്
തലശ്ശേരി – കെ.പി. സാജു
പേരാവൂർ – അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി (എസ്.ടി) – ഉഷ വിജയൻ
സുൽത്താൻ ബത്തേരി (എസ്.ടി) – ഐ.സി. ബാലകൃഷ്ണൻ
കല്പറ്റ – അഡ്വ. ടി. സിദ്ദിഖ്
നാദാപുരം – കെ.എം. അഭിജിത്
കൊയിലാണ്ടി – അഡ്വ. കെ. പ്രവീൺ കുമാർ
ബാലുശ്ശേരി (എസ്.സി) – വി.ടി. സൂരജ്
എലത്തൂർ – വിദ്യ ബാലകൃഷ്ണൻ
കോഴിക്കോട് നോർത്ത് – അഡ്വ. കെ. ജയന്ത്
നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത്
വണ്ടൂർ (എസ്.സി) – എ.പി. അനിൽ കുമാർ
തവനൂർ – വി.എസ്. ജോയ്
പൊന്നാനി – നൗഷാദ് അലി
തൃത്താല – വി.ടി. ബൽറാം
കൊങ്ങാട് (എസ്.സി) – കെ.എ. തുളസി
മലമ്പുഴ – എ. സുരേഷ്
പാലക്കാട് – രമേഷ് പിഷാരടി
തരൂർ (എസ്.സി) – കെ.സി. സുബ്രഹ്മണ്യൻ
ചിറ്റൂർ – അഡ്വ. സുമേഷ് അച്യുതൻ
നെമ്മാറ – ടി. തങ്കപ്പൻ
ആലത്തൂർ – കെ.എൻ. ഫെബിൻ
മണലൂർ – ടി.എൻ. പ്രതാപൻ
ഒല്ലൂർ – അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്
തൃശൂർ – രാജൻ ജെ. പള്ളൻ
നാട്ടിക (എസ്.സി) – അഡ്വ. സുനിൽ ലാലൂർ
കൈപ്പമംഗലം – ടി.എം. നാസർ
പുതുക്കാട് – കെ.എം. ബാബു രാജ്
ചാലക്കുടി – സനീഷ് കുമാർ ജോസഫ്
കൊടുങ്ങല്ലൂർ – ഒ.ജെ. ജനീഷ്
അങ്കമാലി – റോജി എം. ജോൺ
ആലുവ – അൻവർ സാദത്ത്
പറവൂർ – വി.ഡി. സതീശൻ
എറണാകുളം – ടി.ജെ. വിനോദ്
തൃക്കാക്കര – ഉമ തോമസ്
കുന്നത്തുനാട് (എസ്.സി) – വി.പി. സജീന്ദ്രൻ
മൂവാറ്റുപുഴ – ഡോ. മാത്യു കുഴൽനാടൻ
വൈക്കം (എസ്.സി) – കെ. ബിനിമോൻ
കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി – ചാണ്ടി ഉമ്മൻ
അരൂർ – ഷാനിമോൾ ഉസ്മാൻ
ചേർത്തല – കെ.ആർ. രാജേന്ദ്ര പ്രസാദ്
ഹരിപ്പാട് – രമേശ് ചെന്നിത്തല
മാവേലിക്കര (എസ്.സി) – അഡ്വ. മുത്താര രാജ്
കരുനാഗപ്പള്ളി – സി.ആർ. മഹേഷ്
കൊട്ടാരക്കര – അഡ്വ. പി. ഐഷാ പോറ്റി
പത്തനാപുരം – ജ്യോതികുമാർ ചാമക്കാല
കുണ്ടറ – പി.സി. വിഷ്ണുനാഥ്
കൊല്ലം – അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂർ – സൂരജ് രവി
ചിറയിൻകീഴ് (എസ്.സി) – രമ്യ ഹരിദാസ്
വട്ടിയൂർക്കാവ് – കെ. മുരളീധരൻ
കോവളം – എം. വിൻസെന്റ്