veena-nair

ചലച്ചിത്രതാരം വീണ നായർ ട്വന്‍റി ട്വന്‍റിയില്‍. ഏറ്റുമാനൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കും. എറണാകുളത്ത് ട്വന്റി ട്വന്റി 9 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബാണ് പ്രഖ്യാപനം നടത്തിയത്.

തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാർ സ്ഥാനാർഥിയാകും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയുമാണ് സ്ഥാനാർഥികൾ. അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

വീണ നായരിലൂടെ എന്‍ഡിഎ മണ്ഡലം പിടിച്ചെടുക്കുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി20 പാര്‍ട്ടിയുടെ മുഴുവന്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയവും പൂര്‍ത്തിയായെന്നും അടുത്ത ദിവസം പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

ENGLISH SUMMARY:

Veena Nair, a familiar face on Malayalam mini-screens, is contesting the upcoming elections with the Twenty 20 party. The party's president, Sabu M. Jacob, announced her candidacy for the Ettumanoor constituency, highlighting her as a key candidate to secure the seat.