മുഖ്യമന്ത്രി പിണറായി വിജയന് ജനപിന്തുണ കൂടുന്നതായി മനോരമ ന്യൂസ്-ടീം സി േവാട്ടര്‍ സര്‍വ്വേ ആറാംവാര സര്‍വേ ഫലം. മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വി.ഡി.സതീശന് തന്നെ മുന്നില്‍. ഇടതുസര്‍ക്കാര്‍ തുടരണമെന്ന് പറയുന്നവരുടെ എണ്ണവും വര്‍ധിച്ചു. ജി. സുധാകരന്റെ തീരുമാനം എല്‍ഡിഎഫിന് തിരിച്ചടിയെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം വോട്ടര്‍മാരുടെയും അഭിപ്രായം. മാര്‍ച്ച് ആദ്യവാരം മുഖ്യമന്ത്രിയുടെ പ്രകടനം നല്ലതെന്ന് അഭിപ്രായപ്പെട്ടവര്‍ 31.3 ശതമാനം ആയിരുന്നെങ്കില്‍ രണ്ടാംവാരം അത് 33.6 ശതമാനമായി ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ പ്രകടനം മോശമെന്ന് അഭിപ്രായമുള്ളവര്ക്കാണ് ഇപ്പോഴും സര്‍വേയില്‍ മേല്‍ക്കൈ — 46.5 ശതമാനം. ഈ അഭിപ്രായമുള്ളവരുടെ എണ്ണത്തില്‍ കുറവ് വരുന്നതായും സര്‍വേ സൂചിപ്പിക്കുന്നു. ഇടത് സര്‍ക്കാര്‍ തുടരണം എന്ന് അഭിപ്രായമുള്ളവരും കൂടി.
സര്‍വേയില്‍ പങ്കെടുത്ത 45.9 ശതമാനം പേര് സര്‍ക്കാര്‍ തുടരണം എന്ന് അഭിപ്രായപ്പെട്ടു. മാര്‍ച്ച് ആദ്യവാരം ഇത് 43.3 ശതമാനം ആയിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള മത്സരത്തില്‍ വി.ഡി. സതീശന് തന്നെ മുന്നില്‍. മാര്‍ച്ച് രണ്ടാംവാരം സര്‍വേയില്‍ പങ്കെടുത്തവരില്‍ 27.1 ശതമാനം ആളുകള്‍ സതീശനെ പിന്തുണച്ചു. കഴിഞ്ഞ ആഴ്ചത്തെക്കാള്‍ പിന്തുണയില്‍ നേരിയ കറവുണ്ട്. കഴിഞ്ഞ ആഴ്ച ഇത് 29.2 ശതമാനം ആയിരുന്നു. പിണറായി വിജയനാണ് തൊട്ടുപിന്നില്‍. 25.7 ശതമാനം ആളുകള്‍ പിണറായി വിജയനെ പിന്തുണച്ചു. മാര്‍ച്ച് ആദ്യവാരം ഇത് 25.1 ശതമാനം ആയിരുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രകടനം നല്ലതെന്ന് അഭിപ്രായമുള്ളവര്‍ 35.3 ശതമാനം ആണ്. കഴിഞ്ഞയാഴ്ച ഇത് 35.2 ശതമാനം ആയിരുന്നു. കോണ്‍ഗ്രസ് മുന്നോട്ടുവച്ച അഞ്ചിന വാഗ്ദാനങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് 57.9 ശതമാനംപേര്‍. മന്ത്രി കെ.ബി. ഗണേഷ്കുമാറുമായി ബന്ധപ്പെട്ട വിവാദം എല്‍ഡിഎഫ് സര്‍ക്കാരിനെ ബാധിക്കുമെന്ന് 48.9 ശതമാനം വിലയിരുത്തി. ജി. സുധാകരന്റെ തീരുമാനം എല്‍ഡിഎഫിന് തിരിച്ചടിയായെന്ന് 61.2ശതമാനം പേര് പറയുന്നു.
മന്ത്രി കെ.ബി.ഗണേഷ്കുമാറുമായി ബന്ധപ്പെട്ട് ഭാര്യ ബിന്ദു മേനോന് നടത്തിയ വെളിപ്പെടുത്തലുകള്‍ ഇടത് മുന്നണിയെ ബാധിക്കുമോ എന്ന ചോദ്യത്തോട് സര്‍വേയില്‍ പങ്കെടുത്തവരില്‍ 48.9 ശതമാനം പേര് ഈ വിവാദം എല്‍ഡിഎഫിനെ ബാധിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം 42.7 ശതമാനം പേര് ഈ വിഷയം മുന്നണിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ കാര്യമായി ബാധിക്കില്ലെന്ന് അഭിപ്രായപ്പെട്ടു. 8.4 ശതമാനം പേര്‍ക്ക് ഇതുസംബന്ധിച്ച് വ്യക്തമായ അഭിപ്രായമില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. ജി. സുധാകരന്റെ തീരുമാനം എല്‍ഡിഎഫിന് തിരിച്ചടിയായെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. 61.2ശതമാനം പേര് ഈ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ തിരിച്ചടിയാകില്ലെന്ന് 29.1 ശതമാനം പേര് പറഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത 9.7 ശതമാനമാളുകള്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായമില്ലായിരുന്നു.
ദേശീയപാത വികസനകാര്യത്തില്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ച പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാത്തത് ന്യായമല്ലെന്നും സര്‍വേയില്‍ പങ്കെടുത്ത 53.2 ശതമാനം പേര് അഭിപ്രായപ്പെട്ടു. ന്യായമെന്ന് അഭിപ്രായമുള്ളവര്‍ 31.8 ശതമാനം ആണ്. 15 ശതമാനം പേര് പ്രത്യേകിച്ച് അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.ദേശീയ പാത വികസനത്തിന്റെ ക്രെഡിറ്റ് ആര്‍ക്ക് എന്നായിരുന്നു രണ്ടാമത്തെ ചോദ്യം. കേന്ദ്രസര്ക്കാരിനെന്നാണ് 32.9 ശതമാനം പേരുടെ അഭിപ്രായം. സംസ്ഥാന സര്‍ക്കാരിനാണെന്ന് അഭിപ്രായമുള്ളവരാണ് തൊട്ടുപിന്നില്‍ — 31.3 ശതമാനം. രണ്ടു സര്‍ക്കാരുകള്‍ക്കും പങ്കുണ്ടെന്ന് 24.3 ശതമാനം പേര് അഭിപ്രായപ്പെട്ടു. 11.5 ശതമാനം ആളുകള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് മുന്നോട്ടുവച്ച അഞ്ചിന വാഗ്ദാനങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കും എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് . 57.9 ശതമാനം. 35.9 ശതമാനം പേര് ഈ വാഗ്ദാനങ്ങള്‍ വോട്ടില്‍ വലിയ സ്വാധീനം ചെലുത്തില്ലെന്ന് വ്യക്തമാക്കി. 6.2 ശതമാനം പേര്‍ക്ക് ഇതുസംബന്ധിച്ച് വ്യക്തമായ അഭിപ്രായമില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.