ponnani

പൊന്നാനി നിയമസഭ സീറ്റിൽ സിപിഎം സ്‌ഥാനാർഥിയായി വഖഫ് ബോർഡ് ചെയർമാൻ എംകെ സക്കീറിനെ മത്സരിപ്പിക്കുന്നതിനെതിരെ മണ്ഡലത്തിലെ ഒരു വിഭാഗം  സിപിഎം പ്രവർത്തകർ പരസ്യമായി പ്രതിഷേധവുമായി രംഗത്ത്.  പാർട്ടിയിലും നാട്ടിലും സജീവമല്ലാത്ത സക്കീറിനെ മത്സരിപ്പിച്ചാൽ വോട്ടെടുപ്പ് ബഹിഷ്ക്കരിക്കുമെന്ന് പൊന്നാനിയിലെ സിപിഎം പ്രവർത്തകർ പറഞ്ഞു.

എം. കെ. സക്കീറിനു പകരം സിപിഎമ്മിൽ സജീവ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി സജീവമായി നിൽക്കുന്ന ഒരാളെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യമായാണ് പ്രവർത്തകർ പരസ്യമായി രംഗത്തെത്തിയത്. എം കെ സക്കീർ നിന്നാൽ സീറ്റ് നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പുമായി ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

പി. ബി. അംഗം, എ. വിജയരാഘവൻ ,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്, ജില്ലാ സെക്രട്ടറിയേറ്റ് ങ്ങളായ പി.കെ.ഖലീമുദ്ദീൻ, ടി.എം.സിദ്ദീഖ് എന്നിവരിൽ ഒരാളെ മത്സരിപ്പിക്കുന്നത് നല്ലതെന്നും ആവശ്യപ്പെടുന്നുണ്ട്. പൊന്നാനി വെളിയങ്കോട് പഴഞ്ഞി, പുറങ്ങ് മേഖലകളിൽ കഴിഞ്ഞ ദിവസം.എം കെ സക്കീറിനെതി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം പാർട്ടി നേതൃത്വത്തെ അനുസരിക്കുകയാണ് ചെയ്യേണ്ടതെന്ന മുന്നറിയിപ്പു നൽകുന്ന ഫേസ്ബുക്കിൽ പോസ്റ്റുമായി ടി.എം. സിദ്ദിഖ് രംഗത്ത് എത്തി. 2021ൽ ടി എം സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കാത്തതിൽ പരസ്യ പ്രതിഷേധം നടത്തിയതിന്റെ പേരിൽ സിദ്ദികടക്കമുള്ള  നേതാക്കൾക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നു.

ENGLISH SUMMARY:

Ponnani CPM protest is escalating as a section of party workers publicly oppose the nomination of Waqf Board Chairman MK Sakeer for the Ponnani Assembly seat. They threaten to boycott the polls if Sakeer, who they claim is not actively involved in the party or the locality, is fielded as the candidate.