കോൺഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ എൻഡിഎ സ്ഥാനാർത്ഥിയാകും. കുന്നത്തുനാട്ടിലാണ് മത്സരിക്കുക. മുൻ ഡിസിസി ജനറൽ സെക്രട്ടറിയാണ് ബാബു. കോൺഗ്രസ് പാർട്ടിയിലെ എല്ലാ പദവികളും രാജി വെക്കുന്നതായും മരിച്ചാലും മറ്റ് പാർട്ടിയിലേക്ക് പോകില്ലെന്നും കഴിഞ്ഞ ദിവസം ബാബു പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കുന്നത്തുനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയായി ബാബുവിനെ പ്രഖ്യാപിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഇയാൾ കോൺഗ്രസിൽ നിന്ന് രാജിവച്ചത്. യോഗ്യതയുള്ള, മണ്ഡലത്തിൽ നിന്നുള്ളവരെ സ്ഥാനാർഥികളായി പരിഗണിക്കാൻ നേതൃത്വം തയ്യാറാകുന്നില്ലെന്നാണ് ആരോപണം. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ അധ്യക്ഷൻ, കെപിസിസി സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി, ഡിസിസി ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള നേതാവാണ് ബാബു ദിവാകരൻ.

ENGLISH SUMMARY:

Babu Divakaran will be the NDA candidate for the Kunnathunad constituency, having resigned from the Congress party. This move follows his dissatisfaction with candidate selection within the Congress, leading to his decision to contest under the NDA banner.