താന്‍ ഏറെ ആരാധനയോടെ കാണുന്ന രാഷ്ട്രിയ നേതാവാണ് നരേന്ദ്രമോദിയെന്ന് നടി അനുമോള്‍. ജീവിതത്തിൽ എന്നെങ്കിലും കാണാൻ ആഗ്രഹിക്കുന്ന ആളാണ് മോദി എന്നും നരേന്ദ്ര മോദിയെ ഇഷ്ടമാണെന്നും അനുമോൾ പറഞ്ഞു. ബിജെപിയിലെ സുരേഷ് ഗോപി, കൃഷ്ണകുമാർ അടക്കമുള്ള പലരേയും ഇഷ്ടമാണെന്ന് പറഞ്ഞ അനുമോൾ, നല്ലത് ചെയ്യുന്നവരെ ബഹുമാനിക്കുകയാണ് ചെയ്യുന്നതെന്നും പറഞ്ഞു.

‘ബിജെപിയിൽ എനിക്ക് ഒരുപാട് പേരെ ഇഷ്ടമാണ്. സുരേഷ് ഗോപി സാറിനെ ഇഷ്ടമാണ്. നരേന്ദ്ര മോദി സാറിനെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തെ കാണണമെന്നുണ്ട്. അന്ന് തിരുവനന്തപുരത്ത് വന്നപ്പോള്‍ കാണാൻ പറ്റിയില്ല. ജീവിതത്തിൽ എപ്പോഴെങ്കിലും എനിക്ക് സാറിനെ കാണണമെന്ന് ആഗ്രഹമുണ്ട്. പിന്നെ കൃഷ്ണകുമാർ സാർ. നമ്മുടെ ദിയ കൃഷ്ണയുടേ ഒക്കെ അച്ഛൻ. പിന്നെ ഉണ്ണി മുകുന്ദൻ, അഖിൽ മാരാർ, വിവേക് ഗോപൻ ഇവരൊക്കെ ബിജെപിക്കാരാണ്.

ആരെന്ത് ചെയ്താലും നല്ല രീതിയിൽ പ്രവർത്തിക്കണം. പ്രവർത്തിക്കുക, നല്ലത് ചെയ്യുക, സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യണം എന്ന് മാത്രമെ എനിക്ക് പറയാനുള്ളൂ. സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യുന്നവരാണ് ഇവരെല്ലാവരും. അവരെ ഞാൻ ബഹുമാനിക്കുന്നു. നല്ലത് ചെയ്യുന്നവരെ ഞാൻ ബഹുമാനിക്കുന്നു. അത്രയേ ഉള്ളൂ. നമ്മുടെ മേയറെയും ഇഷ്ടമാണ്’, അനുമോളുടെ വാക്കുകൾ.

ENGLISH SUMMARY:

Anumol expresses admiration for Narendra Modi, considering him a political leader she greatly respects and wishes to meet. She also conveys her liking for several BJP leaders in Kerala, emphasizing her respect for individuals who work for the betterment of society.