ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും പറവൂരിൽ തിരഞ്ഞെടുപ്പ് രംഗം കൊഴുത്തു. ഇത്തവണ പറവൂരിൽ മത്സരം കടുക്കും എന്നാണ് വോട്ടർമാരുടെ പക്ഷം. ബിജെപി സ്ഥാനാർഥി ഉണ്ടെങ്കിലും പറവൂരിൽ വിഡി സതീശനും ഇ ടി. ടൈസണും നേരിട്ടുള്ള മത്സരസാധ്യത ആണ് മണ്ഡലത്തിലെ വോട്ടർമാർ പറയുന്നത്.