തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തുവന്ന ജി.സുധാകരൻ ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ നീക്കം ശക്തമാക്കി CPM. ഇന്ന് വൈകിട്ട് പറവൂരിൽ ശക്തി പ്രകടനം സംഘടിപ്പിക്കും. അദ്ദേഹത്തിൻ്റെ കൂടെ ഉണ്ടായിരുന്നപ്പോൾ ഉത്തമനായ കമ്യൂണിസ്റ്റും ഇപ്പോൾ അങ്ങനെയല്ലാതാവുകയും ചെയ്യുന്നതെങ്ങനെയെന്ന് സുധാകരൻ്റെ വിമർശനത്തിന് എച്ച് സലാം MLA മറുപടി നൽകി. സുധാകരൻ അമ്പലപ്പുഴയിൽ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് മന്ത്രി വി.എൻ. വാസവനും പറഞ്ഞു.
പാർട്ടി അംഗങ്ങളെ ജാഗ്രതയോടെ നിർത്തുന്നതിനൊപ്പം തന്നെ സുധാകരനെ അവഗണിക്കുക എന്ന ഇരട്ടതന്ത്രം ആണ് CPM സ്വീകരിക്കുന്നത്. സുധാകരനൊപ്പം പാർട്ടിയിലെ ഒരാൾ പോലും പോകില്ലെന്ന് ഉറപ്പാക്കുകയാണ് CPM. അതിൻ്റെ ഭാഗമാണ് വൈകിട്ട് സുധാകരൻ്റ വീടിന് സമീപം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ശക്തി പ്രകടനം. വിഎസിൻ്റെ വീടിന് സമീപത്ത് നിന്ന് പ്രകടനം ആരംഭിക്കുന്നു എന്ന വൈകാരികതയുമുണ്ട്. അതിനിടെ H സലാമിനെ കമ്യൂണിസ്റ്റായി അംഗീകരിക്കുന്നില്ലെന്ന സുധാകരൻ്റെ പരാമർശത്തിന് എച്ച് സലാം മറുപടി നൽകി. സുധാകരൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൻ്റെ ചുമതല വഹിച്ചപ്പോൾ താൻ ഉത്തമനായ കമ്യൂണിസ്റ്റും എം എൽ എ ആയപ്പോൾ അതല്ലാതാകുകയും ചെയ്യുന്നത് എങ്ങനെയെന്ന് സലാം ചോദിച്ചു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. ജി. സുധാകരനും വിവിധ വ്യക്തികളുമായി ആശയവിനിമയം നടത്തുന്നുണ്ട്