g-sudhakaran-cpm-0403

 

ജി.സുധാകരന്റെ നാളത്തെ വാര്‍ത്താ സമ്മേളനം മാറ്റിക്കാന്‍ സിപിഎം നടത്തിയ അവസാന ശ്രമവും പാളി. സുധാകരനുമായി സംസാരിക്കാന്‍ പിണറായി വിളിച്ചെങ്കിലും സുധാകരനെ ഫോണില്‍ ലഭിച്ചില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ സുധാകരന്റെ വീട്ടിലെത്തി. എച്ച്.സലാം ഒഴികെയുള്ള എല്ലാം അംഗങ്ങളും എത്തി. അതിനു മുന്‍പായി ജില്ലാ സെക്രട്ടേറിയറ്റും ചേര്‍ന്നിരുന്നു. 

 

എന്നാല്‍ ജി. സുധാകരന്‍ നിലപാടില്‍ അയവ് വരുത്തിയിട്ടില്ലെന്നാണ് സൂചന. നാളത്തെ വാര്‍ത്താ സമ്മേളനം ഉപേക്ഷിക്കില്ല എന്നുതന്നെയാണ് സുധാകരന്റെ നിലപാട്. പതിനൊന്നുമണിക്ക് മാധ്യമങ്ങളെ കാണും. ശുഭപ്രതീക്ഷയെന്നും സുധാകരന്‍ പാര്‍ട്ടിക്കൊപ്പംത്തന്നെ എന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ പ്രതികരിച്ചത്. 

 

അതേ സമയം സുധാകരന്റെ നീക്കമെന്താണെന്നതില്‍ പാര്‍ട്ടിക്കും ആശങ്കയുണ്ട്. എല്ലാവരും ഉറ്റുനോക്കുന്നത് വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന്‍ എന്തുപറയും എന്നുതന്നെയാണ് .

 

ENGLISH SUMMARY:

Senior CPM leaders visited the residence of veteran leader G. Sudhakaran in a last-minute attempt to persuade him to cancel his planned press conference. Chief Minister Pinarayi Vijayan reportedly tried to contact Sudhakaran directly, but he could not be reached over the phone. Following the Chief Minister’s directive, members of the district secretariat held discussions with Sudhakaran at his residence. The party leadership is said to be concerned about the possible political impact of the press conference scheduled for the next day. Despite the efforts, indications suggest that Sudhakaran has not changed his stance and plans to meet the media at 11 a.m., leaving party leaders and observers waiting to see what he will reveal.