മികച്ച മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്നതിൽ ഈയാഴ്ചയും മാറ്റമില്ല. അത് വി.ഡി. സതീശൻ തന്നെ. സർവേയിൽ പങ്കെടുത്തവരിൽ 29.2 ശതമാനം പേർ സതീശനെ പിന്തുണച്ചു. പിണറായി വിജയനാണ് തൊട്ടുപിന്നിൽ. 25.1 ശതമാനം പേരുടെ പിന്തുണ പിണറായിക്കുണ്ട്. 11.7 ശതമാനം പേർ ശശി തരൂരിനൊപ്പമാണ്.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ സതീശനുള്ള പിന്തുണ വർധിക്കുന്നതായാണ് സർവേഫലം സൂചിപ്പിക്കുന്നത്. ഫെബ്രുവരി അവസാനയാഴ്ച 27.1 ശതമാനമായിരുന്നു സതീശനുള്ള പിന്തുണ. സർവേ തുടങ്ങിയ ഫെബ്രുവരി ആദ്യയാഴ്ച ഇത് 24.1 ശതമാനമായിരുന്നു. തുടർന്നുള്ള നാലാഴ്ചകളിൽ കയറിയും ഇറങ്ങിയും നിന്ന പിന്തുണ ഈയാഴ്ച ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ പിണറായി വിജയനും ഈയാഴ്ച നില മെച്ചപ്പെടുത്തി. 23.5 ശതമാനമായിരുന്നു ഫെബ്രുവരി അവസാനയാഴ്ച പിണറായി വിജയനുള്ള പിന്തുണ. അതാണ് 25.1 ശതമാനത്തിലേക്ക് ഉയർന്നത്. സർവേ തുടങ്ങിയശേഷം ലഭിക്കുന്ന ഏറ്റവും ഉയർന്ന റേറ്റിങ്ങാണിത്.

ഇടത് സർക്കാർ മാറണമെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണം ഈയാഴ്ച ഉയർന്നു. സർവേയിൽ പങ്കെടുത്തവരിൽ 52.9 ശതമാനം പേർ സർക്കാർ മാറണമെന്ന് ആഗ്രഹിക്കുന്നു. ഫെബ്രുവരി അവസാനയാഴ്ച ഇത് 48.1 ശതമാനമായിരുന്നു. ഇടത് സർക്കാർ തുടരണമെന്ന് അഭിപ്രായമുള്ളവർ 43.3 ശതമാനമാണ്. ഫെബ്രുവരി അവസാനയാഴ്ച 46.7 ശതമാനം ആളുകൾക്കാണ് ഈ നിലപാടുണ്ടായിരുന്നത്.

മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാര് ?

  • വിഡി സതീശന്‍  29.2 %
  • പിണറായി വിജയന്‍  25.1 %

ഇടതു സര്‍ക്കാര്‍ തുടരണമോ?

  • തുടരണം 43.3 %
  • മാറണം  52.9 %
  • അഭിപ്രായമില്ല 3.8 %

സര്‍ക്കാരിനോട്

  • വിയോജിപ്പ്. പക്ഷേ,  തുടരണം –  19.8 %
  • യോജിപ്പ് , പക്ഷേ,  തുടരണം -  23.5 %
  • ആകെ – 43.3 %
ENGLISH SUMMARY:

V.D. Satheesan continues to lead as the preferred chief minister candidate in the latest Kerala political survey. The survey indicates a growing support for Satheesan, while Pinarayi Vijayan also shows improvement in his ratings.