കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയിലെ ബസുകളുടെ വിശദമായ ലിസ്റ്റ് പുറത്തിറക്കി. സൗജന്യ യാത്ര ലഭിക്കുക ഏഴ് വിഭാഗങ്ങളില്‍. സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി, ഗ്രാമവണ്ടി, ഫെയര്‍സ്റ്റേജ് LS ഓര്‍ഡിനറി, പോയന്റ് ടു പോയന്റ്, ടൗണ്‍ ടു ടൗണ്‍ എന്നിവയില്‍ സൗജന്യം.
ലിമിറ്റഡ് സ്റ്റോപ്പ് ഓഡിനറി ഉൾപ്പെടെ എല്ലാത്തരം ഓർഡിനറി ബസ്സുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടായിരിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. മലബാര്‍ മേഖലയിലെ ടൗണ്‍ ടു ടൗണ്‍ , ഇടുക്കി എറണാകുളം ജില്ലകളിലുള്ള ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് എന്നിവയിലും സൗജന്യമായിരിക്കും. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന് ശേഷമായിരിക്കും സൗജന്യയാത്രയുടെ ആനൂകൂല്യം ലഭിക്കുക.
യുഡിഎഫ് സര്‍ക്കാരിന്‍റെ പ്രധാന വാഗ്ദാനമായ കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ചിത്രം വ്യക്തമായി. സംസ്ഥാനത്തുള്ള 3290 ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാം. മലയാളികളല്ലാത്ത സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍റേഴ്സിനും യാത്ര സൗജന്യമായിരിക്കും.
ദീര്‍ഘദൂരം പോകുന്ന ലിമറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, മലബാര്‍ മേഖലയിലെ ടൗണ്‍ ടു ടൗണ്‍, ഇടുക്കി, എറണാകുളം ജില്ലകളിലുള്ള ഫെയര്‍ സ്റ്റേജ് ലിമറ്റഡ് സ്റ്റോപ്പ് , മറ്റു ജില്ലകളിലെ ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ് എന്നിവയിലാണ് സ്ത്രീകള്‍ക്ക് സൗജന്യയാത്ര ലഭിക്കുക. തിരിച്ചറിയില്‍ കാര്‍ഡ് കാണിക്കേണ്ട സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡും വേണ്ട. സൗജന്യയാത്ര ലഭിക്കുന്ന ബസുകളുടെ വാതിലുകളിലോ മുന്‍വശത്തോ പ്രിയദര്‍ശിനി സിറ്റിക്കറുകള്‍ പതിക്കുമെന്ന് ഗതാഗതമന്ത്രി സിപി ജോണ്‍ പറഞ്ഞു.
തിങ്കളാഴ്ച തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ രാവിലെ എട്ടരക്ക് മുഖ്യമന്ത്രി വി.ഡി.സതീശന്‍ വനിതാമന്ത്രിമാര്‍ക്ക് ഒപ്പം സഞ്ചരിച്ചാണ് ഉദ്ഘാടനം. സീറോ വാല്യൂ ടിക്കറ്റാണ് എല്ലാ സ്ത്രീകള്‍ക്കും നല്‍കും. തിങ്കളാഴ്ച ഉദ്ഘാടനത്തിന് ശേഷമായിരിക്കും സൗജന്യ യാത്ര സൗകര്യം ലഭിക്കുക.