തൃശൂര്‍ നാട്ടികയില്‍ പെയ്മെന്‍റ് സീറ്റാണെന്ന് സി.പി.ഐ. എം.എല്‍.എ സി.സി.മുകുന്ദന്‍. പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കിലും മല്‍സരിക്കും. യു.ഡി.എഫും ബി.ജെ.പിയും മുകുന്ദനെ ചാക്കിലാക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങി. അതേസമയം, മുകുന്ദനുമായി യുദ്ധത്തിനില്ലെന്നും അദ്ദേഹം പറയുന്നത് കേള്‍ക്കുമെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 

ഇതിനു പിന്നാലെ, ഗുരുതര ആരോപണവുമായി മുകുന്ദന്‍ രംഗത്തെത്തി. പാര്‍ട്ടിയ്ക്കു പണം പിരിച്ചുനല്‍കാന്‍ കഴിവില്ലാത്തതിനാല്‍ സീറ്റ് നിഷേധിച്ചു. മുന്‍ എം.എല്‍.എ. ഗീത ഗോപിയ്ക്കു മോശപ്പേരുണ്ടെന്ന് മുകുന്ദന്‍ തുറന്നടിച്ചു. 

ENGLISH SUMMARY:

C.C. Mukundan, a CPIM MLA from Thrissur Natika, alleges that the political seat was denied due to an inability to raise party funds, accusing former MLA Geetha Gopi of having a bad reputation. He plans to contest regardless of party support, with UDF and BJP reportedly in talks to secure him.