മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ടൗണ്‍ഷിപ്പിലെ ആദ്യഘട്ട വീടുകളുടെ താക്കോല്‍ ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ആദ്യഘട്ടത്തിൽ 178 വീടുകളാണ് അതിജീവിതർക്ക് നൽകുക. ഏഴ് സെൻ്റിൽ ആയിരം സ്ക്വയർ ഫീറ്റിൽ ആണ് ഓരോ വീടും പണിതിരിക്കുന്നത്. 

അടുത്ത മഴക്കാലത്തിന് മുന്‍പ് പുനരധിവാസം പൂര്‍ത്തിയാക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് വരും മാസങ്ങളില്‍ കൈമാറും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ ലഭിച്ചു. വ്യാജപ്രചരണങ്ങളും കേന്ദ്രസഹായ നിഷേധങ്ങളുമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. 'പുനരധിവാസത്തിന് ചില്ലക്കാശ് നല്‍കരുതെന്ന് പറഞ്ഞവരുണ്ട്. ചിലര്‍ വൈര്യനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിച്ചു. ആകെ 774 കോടി രൂപ സംഭാവന ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതി തള്ളുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വീടുകള്‍ക്ക് വേണ്ട ഫര്‍ണിച്ചറുകളും നല്‍കുമെന്നും വ്യക്തമാക്കി. 

ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ധിക്കിനെ ആളുകൾ കൂവി. ഇത് വക വെക്കാതെ എം എൽ എ പ്രസംഗം തുടർന്നു. സിപിഎം ജില്ല സെക്രട്ടറി കൂവൽ നിർത്തണം എന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. 

ENGLISH SUMMARY:

Chief Minister Pinarayi Vijayan inaugurated the Munderi Chooranmala township for flood-affected families, marking a significant step in Kerala's rehabilitation efforts. The first phase of the project includes 178 houses, with the Chief Minister assuring completion of rehabilitation before the next monsoon.