In this photo released by an official website of the office of the Iranian supreme leader, Supreme Leader Ayatollah Ali Khamenei prays at the grave of the late revolutionary founder Ayatollah Khomeini, commemorating the 47th anniversary of his return from exile during the 1979 Islamic Revolution, just outside Tehran, Iran, Jan. 31, 2026. AP/PTI(AP03_01_2026_000038B)

ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഇറാനെ ആക്രമിക്കാന്‍ അമേരിക്കയും ഇസ്രയേലും ശനിയാഴ്ച രാവിലെ തിരഞ്ഞെടുത്തതിന്റെ കാരണങ്ങള്‍ പുറത്തുവരികയാണ്. Also Read: ദീർഘദൂര ടോമഹോക് മിസൈലുകള്‍, അഞ്ചാം തലമുറ സ്റ്റെൽത്ത് പോര്‍വിമാനങ്ങള്‍; ഇറാനെ വീഴ്ത്താന്‍ അമേരിക്ക

 

AFP

‘റോറിങ് ലയണ്‍’എന്ന് ഇസ്രയേലും ‘ഓപ്പറേഷന്‍ എപിക് ഫ്യൂരി’യെന്ന് അമേരിക്കയും പേരിട്ടുവിളിച്ച സംയുക്ത ആക്രമണത്തിന് ശനിയാഴ്ച തിരഞ്ഞെടുത്തതെന്തിന്? ടെഹ്റാനിലെ അതീവസുരക്ഷാ മേഖലയിലുള്ള ഖമനയിയുടെ വീടും ഓഫീസും നില്‍ക്കുന്ന മേഖലയാണ് പ്രധാനമായും ലക്ഷ്യംവച്ചത്. ഈ ആക്രമണത്തില്‍ ഖമനയിയും കുടുംബാംഗങ്ങളും റവല്യൂഷണറി ഗാര്‍ഡ് കമാന്റര്‍ മുഹമ്മദ് പാക്പൂര്‍, മുൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ഷംഖാനി എന്നിവരും കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.

ശനിയാഴ്ച വൈകുന്നേരം നടത്തേണ്ടിയിരുന്ന മീറ്റിങ് ഖമനയിയും കൂട്ടരും സുരക്ഷാ കാരണത്താല്‍ പുലര്‍ച്ചെ നടത്തുകയായിരുന്നു. എന്നാല്‍ ഇത് മണത്തറിഞ്ഞ ഇസ്രയേല്‍ രഹസ്യാന്വേഷണവിഭാഗം ഖമനയിയേയും ഉന്നത ഉദ്യോഗ്സഥരേയും ലക്ഷ്യമിട്ട് ആക്രമണം പൊടുന്നനെ അതിരാവിലെ നടത്തി. തകര്‍ന്നു തരിപ്പണമായ അവശിഷ്ടങ്ങളില്‍ നിന്നാണ് ഖമനയിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മകളും പേരക്കുട്ടിയും മരുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നു. 

ഖമനയിയുടെ മരണത്തെത്തുടർന്ന് ഇറാൻ 40 ദിവസത്തെ ദുഃഖാചരണവും ഏഴു ദിവസത്തെ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖമനയിയുടെ മരണത്തിനു പിന്നാലെ മകന്‍ മൊജ്തൊബ ഖമനയി ഉള്‍പ്പെടുന്ന ഒരു താല്‍ക്കാലിക ഭരണസമിതി രാജ്യത്ത് അധികാരമേറ്റെടുത്തു. ഇതിനു പിന്നാലെ യുഎസ് സേനാതാവളങ്ങള്‍ക്കു നേരെ ഇറാന്‍ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ തിരിച്ചടിച്ചാല്‍ ഇതുവരെ കാണാത്തത്ര ശക്തമായ രീതിയില്‍ വീണ്ടും ആക്രമിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. അതേസമയം ഡൽഹിയിലെ ഇറാൻ എംബസി ഖമനയിയുടെ മരണത്തിൽ അനുശോചിച്ച് പതാക പകുതി താഴ്ത്തിക്കെട്ടി.

 

Why Iran, Israel, and US Chose Saturday for the Strike:

Ayatollah Khamenei killed by a joint Iran, Israel, and US airstrike. The attack, codenamed 'Roaring Lion' by Israel and 'Operation Epic Fury' by the US, targeted Khamenei's residence and office in Tehran, resulting in his death and the deaths of family members and other high-ranking officials.