മുന്നറിയിപ്പില്ലാതെയാണ് ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പുറത്താക്കിയതെന്ന നടന്‍ പ്രേംകുമാറിന്‍റെ പ്രസ്താവന തെറ്റെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. മനോരമ ന്യൂസിന്‍റെ തിരഞ്ഞെടുപ്പ് പരിപാടിയായ ' മന്ത്രിക്ക് മാര്‍ക്കെത്ര? 'യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ സ്ഥിരപ്പെടുത്തണമെന്ന് പ്രേംകുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ ഭാരവാഹികളെ നിയമിക്കാന്‍ നേരത്തേ നിശ്ചയിച്ചിരുന്നു. പ്രേംകുമാറിനോട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു
അതേസമയം, മുഖ്യമന്ത്രി നെയ്മീനിനായി വാശിപിടിച്ചെന്നത് തന്‍റെ ആത്മകഥ വില്‍ക്കാനുള്ള സി ദിവാകരന്‍റെ ഉപായം മാത്രമെന്ന് സജി ചെറിയാന്‍. ദിവാകരന്‍റെ സ്വഭാവം അങ്ങനെയാണ്. ലളിതമായി ഭക്ഷണം കഴിക്കുന്നയാളാണ് പിണറായിയെന്നും പ്രത്യേക മല്‍സ്യത്തിനായി വാശി പിടിക്കുന്ന ആളല്ലെന്നും മന്ത്രി പറഞ്ഞു
ENGLISH SUMMARY:
The statement made by actor Premkumar that he was removed from the Kerala State Chalachitra Academy without prior notice is incorrect, said Cultural Minister Saji Cheriyan.. Premkumar had requested that he be made permanent in his position. However, it had already been decided to appoint new office-bearers. The minister added that the matter had been clearly explained to Premkumar.