veena-george-shammas

TOPICS COVERED

കണ്ണൂരില്‍ കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരുക്കേറ്റതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ് ഷമ്മാസ്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണ് എന്നാണ് ഷമ്മാസിന്‍റെ കുറിപ്പ്. കണ്ണൂരില്‍ നിന്നും നേതാവാണ് ഷമ്മാസ്. 

സ്കൂള്‍ കലോത്സവത്തില്‍ മോണോആക്ടില്‍ സമ്മാനം  നേടിയ ആരോഗ്യമന്ത്രി യഥാര്‍ഥ കഴിവ് പുറത്തെടുത്തു എന്നാണ് ഷമ്മാസിന്‍റെ പരിഹാസം. മന്ത്രിയുടേത് അഭിനയമാണെന്നും കെഎസ്‍യു നേതാക്കളുടെ കയ്യില്‍ നിന്നും പരുക്കേറ്റിട്ടില്ലെന്നും ഷമ്മാസ് പറഞ്ഞു.  അമ്പതോളം പൊലീസുകാരിടയില്‍ നാലു കെഎസ്‍യു ജില്ലാ ഭാരവാഹികള്‍ ആക്രമിച്ചെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക. മന്ത്രിക്ക് പരുക്കേറ്റിട്ടുണ്ടെങ്കില്‍ വേദന യാഥാര്‍ഥ്യമെങ്കില്‍ പൊലീസുകാര്‍ക്കിടില്‍ ഷോ കാണിക്കുന്നതിനെ പറ്റിയതാകും എന്നും ഷമ്മാസ് പരിഹസിച്ചു. 

ഷമ്മാസിന്‍റെ പോസ്റ്റിനു താഴെ സിപിഎം പ്രവര്‍ത്തകരുടെ വെല്ലുവിളിയാണ് കമന്‍റായുള്ളത്. കരുതി ഇരുന്നോ തിരിച്ചടിച്ചിരിക്കും,  ഇത് കണ്ണൂരാണ് എന്നാണ് ഒരു കമന്‍റ്. കെഎസ്‍‍യു വിനുള്ള അവാർഡ് വഴിയെ വരുന്നുണ്ട് പുള്ളെ എന്നാണ് മറ്റൊരു കമന്‍റും. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്... തിരിച്ച് കിട്ടുമ്പോൾ മോങ്ങരുത്... എന്നും കമന്‍റുണ്ട്. 

ENGLISH SUMMARY:

Kerala Health Minister Veena George sustained injuries during a KSU protest in Kannur, sparking a sarcastic Facebook post from KSU state secretary P. Muhammad Shammas. Shammas's commentary mocks the minister's alleged injuries, suggesting they are an act of performance and questioning the narrative of the attack.