കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരാകും? ജനങ്ങളുടെ മനസിലെ പരിഗണനയില്‍ ഏതൊക്കെ നേതാക്കളാണ് മുന്നില്‍. പിണറായി വിജയന്‍, വിഡി സതീശന്‍, ശശി തരൂര്‍, കെകെ ശൈലജ, രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി എന്നിവരില്‍ ആരാണ് മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നായിരുന്നു മനോരമ ന്യൂസ് ഇലക്ഷന്‍ പള്‍സ് സര്‍വേയിലെ ചോദ്യം. ഫെബ്രുവരി മൂന്നാം വാരത്തിലും മുന്നില്‍ വിഡി സതീശനാണ്. 25.1 ശതമനം പേരാണ് വി.ഡി സതീശനെ പിന്തുണയ്ക്കുന്നത്. പിണറായി വിജയന് 21.1 ശതമാനം പിന്തുണയുണ്ട്. 

ആദ്യ ആഴ്ചയില്‍ 24.1 ശതമാനം പേര്‍ സതീശനെ പിന്തുണച്ചപ്പോള്‍ പിണറായിക്കൊപ്പം നിന്നത് 22.4 ശതമാനമായിരുന്നു. രണ്ടാം ആഴ്ചയില്‍ 28.5 ശതമാനമായിരുന്നു സതീശന്‍റെ പിന്തുണ. പിണറായിയുടേത് 19 ശതമാനവും. വി.ഡി.സതീശന് പിന്തുണ കൂടിയിട്ട് കുറഞ്ഞു. ഇപ്പോള്‍ 25.1% , ആദ്യ ആഴ്ച 24.1%, രണ്ടാം ആഴ്ച 28.5 %. പിണറായി വിജയന് പിന്തുണ കുറഞ്ഞിട്ട് കൂടി. ഇപ്പോള്‍ 21.1%, ആദ്യ ആഴ്ച 22.4 %, രണ്ടാം ആഴ്ച 19%

കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി മുഖങ്ങളിലും വിഡി സതീശനാണ് മുന്നില്‍, 25.1%. ശശി തരൂരിന് 12.6 ശതമാനത്തിന്‍റെ പിന്തുണയുണ്ട്. സിപിഎമ്മില്‍ പിണറായി വിജയന്‍ 21.1%, കെ.കെ. ഷൈലജ 10.1 %

എന്നിങ്ങനെയാണ് വോട്ടിങ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  മുഖ്യമന്ത്രിയാകണമെന്ന് 11.1 % പേരും സുരേഷ് ഗോപി മുഖ്യമന്ത്രിയാകണമെന്ന് 2.2 % പേരും വോട്ട് ചെയ്തു. 

ENGLISH SUMMARY:

Kerala CM candidate speculation is heating up, with VD Satheesan leading in recent surveys. The latest Manorama News election pulse indicates shifts in public preference for who will become the next Kerala CM.