sunny-joseph-kpcc

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഡൽഹിയിൽ. സ്ഥാനാർഥിയായാലും കെപിസിസി അധ്യക്ഷ പദത്തിൽ സണ്ണി ജോസഫ് തുടരട്ടെ എന്നാണ്  ധാരണ. താര പ്രചാരകരുടെ റാലികളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സണ്ണി ജോസഫ് ദേശീയ നേതാക്കളുമായി ചർച്ച നടത്തി. സിറ്റിംഗ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ പാലക്കാടിനെയും തൃപ്പൂണിത്തുറയെയും  കോൺഗ്രസ് ഒഴിവാക്കിയേക്കും. ഒന്നിലധികം സംവരണ മണ്ഡലങ്ങളിൽ രമ്യ ഹരിദാസിന്റെ പേരുണ്ട്. ഇതോടൊപ്പം ഒറ്റ പേരിലേക്ക് എത്തിയ മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വവും പ്രഖ്യാപിക്കും. വട്ടിയൂർക്കാവ് കെ മുരളീധരൻ ഉറപ്പിച്ചു. 

മണലൂരിൽ ടി.എന്‍ പ്രതാപൻ,കൊടുങ്ങലൂരിൽ ഒ.ജി ജനീഷ്, കോഴിക്കോട് നോർത്തിൽ കെ.ജയന്ത് എന്നിവരാണ് പരിഗണനയിൽ. സിറ്റിംഗ് മണ്ഡലമായ പേരാവൂരിൽ സ്ഥാനാർഥിയായാലും കെപിസിസി അധ്യക്ഷ പദത്തിൽ നിന്ന് സണ്ണി ജോസഫ് മാറേണ്ട നിലവിലെ ധാരണ. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരിക്കെ ചുമതലയൊഴിയാതെ ഹരിപ്പാട് മത്സരിച്ചതാണ് സണ്ണി ജോസഫ് ഉയർത്തി കാട്ടുന്നത്. ഇക്കാര്യം നേതൃത്വത്തെയും അറിയിക്കും.

നിരവധി സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നിച്ചു വരുന്നതിനാൽ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ താരപ്രചാരകർ വരേണ്ട മണ്ഡലങ്ങളുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കും. എസ്ഐആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരണത്തെ തുടർന്ന് പ്രഖ്യാപനം മാർച്ച് പകുതിയിലേക്കും തിരഞ്ഞെടുപ്പ് ഏപ്രിലിലേക്കും നീളുമെന്ന സൂചനകൾ വന്നതോടെ അക്കാര്യം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.

ENGLISH SUMMARY:

K.P.C.C. President Sunny Joseph is in Delhi for discussions regarding election preparations and star campaigners. Discussions are ongoing about his position as K.P.C.C. President even if he contests as a candidate, with his previous stance during Ramesh Chennithala's tenure being a reference.