k-sudhakaran

നിയമസഭാ തിരഞ്ഞെടുപ്പ് മോഹം മനോരമ ന്യൂസിനോട് പങ്കുവെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ. സുധാകരന്‍ എം.പി. തനിക്ക് മല്‍സരിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്. തന്‍റെ ആഗ്രഹം നേതൃത്വത്തെ അറിയിച്ച. മല്‍സരിക്കുമെന്ന് സ്വയം പറയുന്നത് അധികപ്പറ്റാണ്. എംപിമാര്‍ മല്‍സരിക്കേണ്ട എന്ന തീരുമാനം കോണ്‍ഗ്രസിലില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

 

Also Read: ജമാഅത്തെ ഇസ്ലാമിക്കാരുടെ കളിപ്പാവകളായി കോണ്‍ഗ്രസ് മാറി; ജിന്‍റോ ജോണിനെതിരെ സുന്നി ആക്ടിവിസ്റ്റ്


 

കാസര്‍കോട് പുതുയുഗ യാത്രാ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ സംഭവത്തിലും സുധാകരന്‍ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പുതുയുഗ യാത്രയില്‍ നിന്ന് വിട്ടുനിന്നതല്ല. തനിക്ക് പോകേണ്ട അത്യാവശ്യം ഉണ്ടായിരുന്നു. കേസിന്‍റെ ഭാഗമായി എറണാകുളത്ത് പോകേണ്ടി വന്നതു കൊണ്ടാണ് കണ്ണൂരിലും വരാതിരുന്നത്. 

 

പയ്യന്നൂരില്‍ ഫണ്ടുവെട്ടിപ്പ് ആരോപണം ഉന്നയിച്ചതിനെത്തുടർന്നു സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ട വി.കുഞ്ഞിക്കൃഷ്ണന്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ സ്വീകരിക്കും. അവരുടെ പശ്ചാത്തലം പരിശോധിച്ച് തീരുമാനിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

K. Sudhakaran has expressed his desire to contest in the upcoming elections to the Congress high command. He stated that while he wishes to participate, the final decision rests with the party leadership.