മലപ്പുറം വണ്ടൂരിൽ ഇഷ്ടപ്പെട്ട കറിയുണ്ടാക്കിയില്ലെന്ന കാരണം പറഞ്ഞ് ഉണ്ടായ തർക്കത്തിനൊടുവിൽ ഫസീല (38) എന്ന സ്ത്രീയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി.
മലപ്പുറം വണ്ടൂരില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. വണ്ടൂർ കാപ്പിൽ പാറശേരി പാറശേരി കുന്നുമ്മൻ ഫസീല (38)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് റഷീദിനെ വണ്ടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയോടെയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം.
സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്നയാളാണ് റഷീദ്. ഉച്ചയോടെ വീട്ടിലെത്തിയ റഷീദിന് ഇഷ്‌ടപ്പെട്ട കറിയുണ്ടാക്കിയില്ലെന്ന കാരണം പറഞ്ഞാണ് തർക്കം തുടങ്ങിയത്. തര്‍ക്കത്തിനിടെ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ഫസീലയെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫസീലയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കസ്റ്റഡിയിലുള്ള റഷീദിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ENGLISH SUMMARY:
A 38-year-old woman named Faheela was stabbed to death by her husband Rasheed in Vandoor, Malappuram, following a domestic dispute over food. The tragic incident occurred around noon after the accused, known for habitual drinking, flew into a rage because his preferred curry was not prepared. Severely injured during the altercation, Faheela was rushed to a nearby private hospital, where she unfortunately succumbed to her injuries. Vandoor police have taken the accused into custody and initiated a thorough interrogation regarding the murder.