വരുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പാര്‍ട്ടി തീരുമാനിക്കുമെന്നും ജോസ് മത്സരിക്കുമെന്നും വിജയിക്കുമെന്നും റോഷി പറഞ്ഞു. എല്‍ഡിഎഫ് വികസനമുന്നേറ്റ യാത്രയുടെ ഭാഗമായി അടിമാലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു റോഷി അഗസ്റ്റിന്‍റെ ഈ പ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ എവിടെ മല്‍സരിക്കുമെന്ന ചോദ്യത്തോട് അത് പാര്‍ട്ടി തീരുമാനക്കുമെന്നായിരുന്നു ജാഥാ ക്യാപറ്റന്‍ കൂടിയായ ജോസ് കെ.മാണിയുടെ പ്രതികരണം . ഈസമയം ഒപ്പമുണ്ടായിരുന്ന റോഷി അഗസ്റ്റിന്‍ മൈക്ക് വാങ്ങി ജോസ് പാലായില്‍ തന്നെ മല്‍സരിക്കുമെന്നും പാര്‍ട്ടി ഇക്കാര്യം പ്രഖ്യാപിക്കുമെന്നും അറിയിച്ചത് .
പാലായുടെ വികസനത്തെച്ചൊല്ലി ജോസ് കെ.മാണിയും മാണി സി.കാപ്പനും തമ്മിൽ വാക്പോരിന്റെ തുടര്‍ച്ചയായായിരുന്നു റോഷിയുടെ പ്രതികരണം. ജില്ലാ വികസനസമിതി യോഗത്തിൽ പോലും പങ്കെടുക്കാത്ത മാണി സി.കാപ്പൻ മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്ന് ജോസ് കെ.മാണി കുറ്റപ്പെടുത്തിയപ്പോൾ വീണ്ടും തോൽക്കുമെന്ന ഭയമാണ് ജോസ് കെ.മാണിക്കെന്നും മഞ്ഞുകൊള്ളേണ്ടെന്നും മാണി സി.കാപ്പൻ കഴിഞ്ഞ ദിവസം തിരിച്ചടിച്ചു. ജോസ് കെ.മാണി മുന്നണി മാറ്റത്തിന് കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നതായും കാപ്പൻ വെളിപ്പെടുത്തി.
Also Read: ജോസ് മഞ്ഞുകൊള്ളേണ്ടെന്ന് കാപ്പന്‍, പാലായ്ക്ക് എന്ത് ചെയ്തെന്ന് ജോസ്; വിസകനത്തെച്ചൊല്ലി വാക്പോര്.
എൽഡിഎഫ് മധ്യമേഖല ജാഥ പാലായിൽ എത്തിയപ്പോഴാണ് ജാഥ ക്യാപ്റ്റനായ ജോസ് കെ മാണി സ്വന്തം തട്ടകത്തിൽ വികസനം പറഞ്ഞ് മാണി സി കാപ്പനെ കണക്കിന് വിമർശിച്ചത്. ജില്ലാ വികസന സമിതി യോഗത്തിൽ പോലും പങ്കെടുക്കാത്ത മാണി സി കാപ്പൻ പാലായ്ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ജോസ് കെ. മാണിയും കുറ്റപ്പെടുത്തി. വീണ്ടും മത്സരിച്ചാൽ തോൽക്കുമെന്ന ഭയമാണ് ജോസ് കെ മാണിക്കെന്നും വികസനത്തിന് തടസം നിന്ന ജോസ് കെ മാണി പാലായിൽ ജയിക്കാമെന്ന് സ്വപ്നത്തിൽ വിചാരിക്കേണ്ടെന്നും മഞ്ഞു കൊള്ളേണ്ടന്നും മാണി സി കാപ്പന്റെ മറുപടി.
യുഡിഎഫിലേക്ക് പോകാൻ ജോസ് കെ മാണി കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നതായും മാണി സി കാപ്പൻ വെളിപ്പെടുത്തി. കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പാലായിലെ കുരിശുപള്ളി മാതാവിന് മുന്നിൽ വച്ച് ജോസ് പറയട്ടെയെന്നും മാണി സി കാപ്പന്റെ വെല്ലുവിളി.