rjd

ആര്‍ജെഡി ഇടതുമുന്നണി വിടില്ല. LDF വിടണമെന്ന് ഭൂരിപക്ഷം ജില്ലാ ഘടകങ്ങളും ആവശ്യപ്പെട്ടെങ്കിലും, മുന്നണി വിട്ടാല്‍ പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുമെന്ന് എം.വി ശ്രേയാംസ് കുമാര്‍ വ്യക്തമാക്കിയതോടെ  നേതാക്കള്‍ വഴങ്ങുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട്  സീറ്റുകള്‍ കൂടി അധികം ചോദിക്കാനും കോഴിക്കോട് ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയും, കോഴിക്കോട് കോര്‍പറേഷനിലടക്കം  മത്സരിച്ച സീറ്റുകളില്‍ സിപിഎമ്മുകാര്‍  കാലുവാരിയതും ചൂണ്ടിക്കാണിച്ചാണ്  മുന്നണി വിടണമെന്ന്  ഒരു വിഭാഗംആവശ്യപ്പെട്ടത്. ഭൂരിഭാഗം ജില്ലാ ഘടകങ്ങളും ഇതിനെ പിന്തുണച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് മുന്നണി വിടുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് നേതൃത്വം നിലപാടെടുത്തു. മുന്നണി വിടേണ്ടിവന്നാല്‍  അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന്  ശ്രേയാംസ് കുമാര്‍  പറഞ്ഞതോടെ ജില്ലാ നേതാക്കള്‍ അടങ്ങി. തിരഞ്ഞെടുപ്പില്‍ അധിക സീറ്റ് വേണമെന്ന ആവശ്യവും മുന്നണി യോഗത്തില്‍ ഉന്നയിക്കും. നിലവിലുള്ള മൂന്ന് സീറ്റുകള്‍ക്ക് പുറമെ  രണ്ട് സീറ്റുകള്‍ കൂടി  ആവശ്യപ്പെടാനാണ് തീരുമാനം. കോവളവും ചാലക്കുടിയും ചോദിക്കാനാണ് ആലോചിക്കുന്നത്. 

ENGLISH SUMMARY:

RJD will not leave the LDF alliance. Despite majority district committees demanding to leave the front, leaders conceded after M.V. Shreyams Kumar made it clear that he would resign from the presidential post if the front was left. The leadership meeting in Kozhikode also decided to demand two more seats in the Assembly elections