രാഷ്ട്രീയത്തില്‍ അങ്ങിനെ എപ്പോഴും അവസരങ്ങള്‍ കിട്ടിയെന്ന് വരില്ല. കിട്ടുന്ന അവസരങ്ങള്‍ നന്നായി ഉപയോഗിക്കുന്നവര്‍ക്കേ രക്ഷയുള്ളൂ. അങ്ങിനെ അവസരങ്ങളെ ഫലപ്രദമായി ഉപയോഗിച്ചൊരു നേതാവാണ് വി. സുരേന്ദ്രൻ പിള്ള. പ്രതീക്ഷിക്കാതെ എംഎൽഎയും മന്ത്രിയുമായി, അവസരങ്ങൾ വന്നപ്പോൾ സ്വിച്ചിട്ട പോലെ പാർട്ടി മാറി. ഇത്തവണയും അവസരത്തിനൊത്ത് സുരേന്ദ്രൻ പിള്ള ഉയര്‍ന്നു.
തിരുവന്തപുരം സീറ്റായിരുന്നു ലക്ഷ്യം. ആര്‍ജഡിയില്‍ നിന്നാല്‍ ആ സീറ്റികിട്ടില്ലെന്ന് ഉറപ്പിച്ച് പാര്‍ട്ടി വിട്ടു. ഇടതുപക്ഷമോ എന്‍ഡിഎയോ തുണയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. രണ്ടുമുണ്ടായില്ല. 48 മണിക്കൂറിനുള്ളിൽ ഘർവാപ്പസി. രാജിവച്ച അതേ പാർട്ടിയിൽ അതേ പോസ്റ്റിൽ അദ്ദേഹം തിരിച്ചെത്തി. ഇതുമാത്രമല്ല, എംഎൽഎ ആയതും മന്ത്രിയായതും അടക്കം ആകെ നാടകീയത നിറഞ്ഞതാണ് വി. സുരേന്ദ്രൻ പിള്ളയുടെ രാഷ്ട്രീയ ജീവിതം.
ഉപതിരഞ്ഞെടുപ്പു വന്നപ്പോഴാണ് വി. സുരേന്ദ്രൻ പിള്ള ആദ്യമായി എംഎൽഎ ആകുന്നത്.1984ൽ പുനലൂരിൽ സിറ്റിങ് എംഎൽഎ സാം ഉമ്മന്‍റെ മരണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. 2006 ലെ പൊതു തിരഞ്ഞെടുപ്പിൽ അതിലും വലിയ നാടകീയത. തൊണ്ടി മുതൽ മാറ്റിയെന്ന കേസിൽ പ്രതിയായ ആന്‍റണി രാജുവിന് തിരുവനന്തപുരം വെസ്‌റ്റിലെ ഉറപ്പായ സ്‌ഥാനാർഥിത്വം നഷ്ടമായി. അന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായ സുരേന്ദ്രൻ പിള്ളയായിരുന്നു പകരക്കാരൻ. തീരുമാനം വരുമ്പോള്‍ പുനലൂർ മണ്ഡലത്തിൽ ഇടതു മുന്നണിയുടെ പ്രചാരണ ചുമതയിലായിരുന്ന സുരേന്ദ്രന്‍പിള്ള.
ജയിച്ചിട്ടും സഭ കാണാത്ത എംഎല്‍എമാര്‍; 1965-ലെ തിരഞ്ഞെടുപ്പ് കഥ
പുനലൂരിൽ നിന്നു തിരുവനന്തപുരത്തു പാഞ്ഞെത്തുമ്പോൾ പത്രികാസമർപ്പണത്തിന് ഒരു മിനിട്ട് മാത്രമായിരുന്നു ബാക്കി. സ്ഥാനാർതിത്വം വരെ നാടകീയത നിറഞ്ഞെങ്കിലും നിസാരമായി ജയിച്ചു. യുഡിഎഫ് സ്‌ഥാനാർഥി ശോഭന ജോർജിനെതിരെ കോൺഗ്രസ് നേതാവ് ടി. ശരത്‌ചന്ദ്രപ്രസാദ് റിബലായതോടെ പിള്ളയ്‌ക്കു കാര്യങ്ങൾ എളുപ്പമാക്കി.
ഭരണമുന്നണിയിലെത്തിയെങ്കിലും മന്ത്രിസ്ഥാനം തൊട്ടുമുന്നിൽ തട്ടിത്തെറിച്ചു പോയി. 2007 ൽ ജോസഫ് വിഭാഗത്തിന്റെ മന്ത്രിയായിരുന്ന ടി.യു. കുരുവിള ഭുമി വിവാദത്തെ തുടർന്നു രാജി വച്ചപ്പോൾ പിള്ളയ്ക്ക് മന്ത്രിസ്ഥാനം കിട്ടേണ്ടിയിരുന്നു മന്ത്രിക്കായി നറുക്കെടുപ്പ് നടത്തയപ്പോള്‍ ഭാഗ്യം തുണച്ചത് മോൻസ് ജോസഫിന്.
ജോസഫ് എൽഡിഎഫ് വിട്ടപ്പോൾ പിള്ള പി.സി തോമസ് വിഭാഗത്തിൽ ഉറച്ചു നിന്നു. മന്ത്രിസഭയുടെ കാലാവധി തീരാൻ പത്തു മാസം ബാക്കി നിൽകെ മന്ത്രിയായി. ഇവിടെയും കഴിഞ്ഞില്ല ഭാഗ്യ പരീക്ഷണം. 2016 ൽ നേമത്തും അദ്ദേഹം പരീക്ഷണം നടത്തി.
തിരഞ്ഞെടുപ്പ് കാലത്ത് കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗത്തിനൊപ്പമായിരുന്നു അദ്ദേഹം. ഇടതുമുന്നണിയിൽ തിരുവവന്തപുരത്ത് സ്ഥാനാർഥിത്വം കിട്ടില്ലെന്ന് ഉറപ്പായതോടെ സുരേന്ദ്രൻപിള്ള ജനതാ ദളിൽ (യു) ചേർന്നു. യു.ഡി.എഫ് അവർക്ക് അനുവദിച്ച നേമം സീറ്റിൽ സ്ഥാനാർഥിയായി. ഇവിടെ പക്ഷേ അന്ന് ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ ഇവിടെ ബിജെപി ജയിച്ചു. മൂന്നാം സ്ഥാനത്തായ പിള്ളയ്ക്ക് കെട്ടിവച്ച കാശും പോയി.
വോട്ടോഗ്രാഫിന്‍റെ മറ്റു എപ്പിസോഡുകള്‍ കാണാം