നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനയായ കിഫ. വന്യജീവി ശല്യമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കിഫ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കുന്ന മുന്നണിയെ പിന്തുണയ്ക്കാനാണ് തീരുമാനം. മുപ്പത് മണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍‌ തീരുമാനിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുമെന്നാണ് കിഫ നേതാക്കളുടെ മുന്നറിയിപ്പ് 

സ്വതന്ത്ര കര്‍ഷക സംഘടനയാണെങ്കിലും 76 മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനമുണ്ടെന്നാണ് കിഫ നേതാക്കളുടെ അവകാശവാദം. അതേസമയം, ഏതെങ്കിലും ഒരു  മുന്നണിക്ക് പിന്തുണ നല്‍കുന്നതിനെക്കാള്‍ ഒറ്റയ്ക്കു മത്സരിക്കണമെന്നില്ലെന്നും സംഘടനയ്ക്കുള്ളില്‍ അഭിപ്രായം ഉണ്ട്. വന്യജീവി ശല്യവും കര്‍ഷിക പ്രശ്നങ്ങളും  പരിഹരിക്കാന്‍ ഇടതു സര്‍ക്കാരിനായില്ലെന്നാണ് സംഘടനയുടെ പ്രധാന വിമര്‍ശനം.  

കാര്‍ഷിക രംഗത്തെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി  അവകാശപത്രിക മുന്നോട്ട് വച്ചിരിക്കുകയാണ് കിഫ. ഇത് അംഗീകരിക്കുന്നവരോട് ഒപ്പം നില്‍ക്കും. അല്ലെങ്കില്‍ മത്സര രംഗത്തുണ്ടാകുമെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നു. തിരുവമ്പാടിയില്‍ നടന്ന പൊതുസമ്മേളനത്തോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് കടന്നുവെന്നും നേതാക്കള്‍ പറയുന്നു. വന്യജീവി ശല്യവും കാര്‍ഷിക പ്രശ്നങ്ങളും രൂക്ഷമായ 30 മണ്ഡലങ്ങളില്‍  കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. മുന്നണികളുടെ സ്ഥനാര്‍ഥി നിര്‍ണയത്തിലടക്കം സമ്മര്‍ദ്ദം ശക്തമാക്കാനാണ് നീക്കം.

ENGLISH SUMMARY:

either field their own candidates or support fronts that agree to their charter of demands, which includes better protection from wild animal attacks and price stability for agricultural produce. The organization claims influence in 76 constituencies and aims to be a deciding factor in at least 30, including Peravoor, where UDF's Sunny Joseph is the sitting MLA. Criticizing the LDF government for failing to address agrarian crises, KIFA has launched its campaign from Thiruvambady. They have also introduced a self-declaration form for candidates to pledge their support for farmers' rights under the Wildlife Protection Act.