pv-anvar

 

ഔദ്യോഗിക പ്രഖ്യാപനത്തിന് കാക്കാതെ ബേപ്പൂരില്‍ പ്രചാരണവേഗം കൂട്ടുകയാണ് പി.വി.അന്‍വര്‍. മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടാന്‍ സത്യാന്വേഷണ യാത്രക്ക് തുടക്കമിട്ടിരിക്കുകയാണ് പി.വി.അന്‍വറും കൂട്ടരും. തനിക്കെതിരെ പ്രചാരണം നടത്താന്‍ മുഹമ്മദ് റിയാസ് സൈബര്‍ തൊഴിലാളികളെ നിയോഗിച്ചെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

 

 

ആരോഗ്യരംഗത്തെ വികസന മുരടിപ്പ് ആണ് പി.വി.അന്‍വര്‍ ആദ്യം ചൂണ്ടിക്കാട്ടുന്നത്. ഫറോക്ക് താലൂക്ക് ആശുപത്രിക്ക് മുമ്പിലായിരുന്നു സത്യാന്വേഷണ യാത്രയുടെ തുടക്കം. 

 

 

 

എല്‍ഡിഎഫിന്‍റെ വികസന ജാഥയ്ക്കുള്ള മറുപടി കൂടിയാണ് പി.വി.അന്‍വറിന്‍റെ സത്യാന്വേഷണ യാത്ര. മരുമോനിസത്തിനും പിണറായിസത്തിനുമെതിരെയുള്ള പോരാട്ടമാണ് ആത്യന്തിക ലക്ഷ്യമെന്ന് അന്‍വര്‍ പറയുന്നു. കൂടാതെ തനിക്കെതിരെ പ്രവര്‍ത്തിപ്പിക്കാന്‍ മുഹമ്മദ് റിയാസ് സൈബര്‍ സംഘത്തെ നിയോഗിച്ചുവെന്നും അന്‍വര്‍ ആരോപിച്ചു. 

 

 

 

ഒരിക്കല്‍ വഴിയില്‍ വച്ച് കണ്ടത് കൂടി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന അല്‍പ്പത്തരമാണ് റിയാന്‍റേതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. ആരോഗ്യരംഗത്തിന് പിന്നാലെ മറ്റു മേഖലകളിലേയ്ക്കും വരും ദിവസം സത്യാന്വേഷണ യാത്ര വ്യാപിപ്പിക്കും. 

ENGLISH SUMMARY:

P.V. Anwar has intensified his election campaign in Beypore by launching a "Sathyanveshana Yathra" to highlight the lack of development in the constituency, specifically targeting the healthcare sector. During the launch at Feroke Taluk Hospital, Anwar accused Minister Mohamed Riyas of deploying a cyber-army to malign him and stated his mission is a fight against "Marumonism" and "Pinarayism."