മന്ത്രി എകെ ശശീന്ദ്രന്‍ ഇനി മല്‍സരിക്കരുതെന്ന് കോഴിക്കോട് ജില്ലയിലെ പതിമൂന്നില്‍ പത്ത് മണ്ഡലം കമ്മിറ്റികളും പ്രമേയം പാസാക്കിയിട്ടും കൂസാതെ ശശീന്ദ്രന്‍. ജയസാധ്യതയാണ് മാനദണ്ഡമെന്നും ആകെയുള്ള മൂന്ന് സീറ്റുകളില്‍ പുതുമുഖങ്ങളെ പരിഗണിക്കുന്നത് പ്രായോഗികമല്ലെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എലത്തൂരില്‍ നാലാം അങ്കത്തിനൊരുങ്ങുന്ന ശശീന്ദ്രനെതിരെ എന്‍സിപിയില്‍ പ്രതിഷേധം ശക്തമാണ്. ജില്ലയിലെ 13 മണ്ഡലം കമ്മിറ്റികളില്‍ പത്തും ശശീന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയുണ്ട്. പ്രായമായവര്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറി പാര്‍ട്ടി നേതൃ സ്ഥാനം ഏറ്റെടുക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. തന്നിലുള്ള വിശ്വാസം കൊണ്ടാണ് അവരങ്ങനെ ആവശ്യപ്പെടുന്നതെന്ന് പറയുന്ന ശശീന്ദ്രന്‍ പക്ഷെ മത്സര രംഗത്ത് നിന്ന് പിന്‍മാറില്ലെന്ന സൂചന തന്നെയാണ് നല്‍കുന്നത്.
സ്ഥാനാര്‍ഥികളായി പുതു മുഖങ്ങളെ പരിഗണിക്കണമെന്നാണ് മണ്ഡലം കമ്മിറ്റികളുടെ ആവശ്യം. കഴിഞ്ഞ തവണ 38000 വോട്ടിനാണ് ശശീന്ദ്രന്‍ എലത്തൂരില്‍ ജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കിലും എല്‍ ഡി എഫിനാണ് ഇവിടെ ഭൂരിപക്ഷം. ശശീന്ദ്രന്‍ മല്‍സരിക്കുന്നില്ലെങ്കില്‍ മണ്ഡലം ഏറ്റെടുക്കാന്‍ സി പി എമ്മും ആലോചിക്കുന്നുണ്ട്.