vd-satheesan-complaint

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘന നോട്ടിസ് . മന്ത്രി വി.ശിവൻകുട്ടിയെയും മന്ത്രിസഭയെയും അവഹേളിച്ചു എന്ന് കാണിച്ച് വി. ജോയി എം.എൽ. എയാണ് നോട്ടിസ് നൽകിയത്. പ്രതിപക്ഷ നേതാവ് മോശം പദപ്രയോഗം നടത്തി എന്നും എത്തിക്സ് കമ്മറ്റി ഇടപെടന്നമെന്നുമാണ് നോട്ടിസിലെ ആവശ്യം. 

ഈ വാക്കുകളാണ് ഭരണപക്ഷത്തെ അപ്പാടെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിദ്യാഭ്യാസ മന്ത്രിയെയും മന്ത്രിസഭയെയും അപ്പാടെ അപമാനിച്ചു എന്ന് കാണിച്ച് വി. ജോയി എം എൽ എ അവകാശലംഘന നോട്ടിസ് നൽകി. പ്രതിപക്ഷ നേതാവ് മോശം പദപ്രയോഗം നടത്തിയെന്നും വി.ഡി. സതീശന് ഹുങ്കാണെന്നും വിജോയി പറഞ്ഞു.

നോട്ടിസ് എത്തിക്സ് കമ്മറ്റിക്ക് വിടണോ എന്ന് സ്പീക്കർ തീരുമാനിക്കും. അതേസമയം പ്രശ്നത്തിന് അടിസ്ഥാനമായ സോണിയാ ഗാന്ധിയെ ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റ് ചെയ്യണമെന്ന  വി.ശിവൻകുട്ടിയുടെ വാക്കുകൾ ഏറ്റുപിടിക്കേണ്ട എന്ന നിലപാടിലാണ് ഇടതുപക്ഷം. ശബരിമല സ്വർണക്കൊള്ളയിൽ നിരന്തരം സോണിയാ ഗാന്ധിയുടെ പേര് മന്ത്രി വി.ശിവൻകുട്ടി വലിച്ചിഴക്കുന്നത് സി പി എം കേന്ദ്ര നേതൃത്വം തള്ളിയത് ഈ നിലപാടിന്‍റെ തുടർച്ചയാണ് . ശിവൻ കുട്ടി  - സതീശൻ വാഗ് പോര് നിയമസഭയിൽ  പരാമർശിക്കാൻ പി.പി. ചിത്തരഞ്ജൻ ശ്രമിച്ചത് സ്പീക്കർ തടഞ്ഞതും ശ്രദ്ധിക്കപ്പെട്ടു. സോണിയാ ഗാന്ധിയെ മന്ത്രിയെ അപമാനിച്ചുവെന്നും അതിൽ തിരിച്ചടിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷനേതാവും കോൺഗ്രസും . വി.ഡി. സതീശനെ നിയമസഭക്ക് അകത്തും പുറത്തും  ആക്രമിക്കാനാണ് സി.പി. എമ്മിന്‍റെ തീരുമാനം.

ENGLISH SUMMARY:

The Kerala Legislative Assembly is the unicameral legislative body of the Indian state of Kerala. It consists of 140 elected members who represent various constituencies across the state's fourteen districts. The assembly is responsible for making laws and overseeing the administration of the state government. Sessions are held in the state capital, Thiruvananthapuram, within a dedicated legislative complex. The Speaker presides over the proceedings and ensures that parliamentary rules and decorum are maintained. It serves as a vital platform for political debate and policy formulation in Kerala.