President Donald Trump talks about the White House ballroom construction as he arrives to speak during a meeting with oil executives in the East Room of the White House, Friday, Jan. 9, 2026, in Washington. AP/PTI(AP01_10_2026_000005B)

ഇറാനുമായുള്ള ചർച്ചകളുടെ അവസാനഘട്ടത്തിലാണ് യു.എസ് എന്നും കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിച്ചാൽ കടുത്തരീതിയിൽ പ്രതികരിക്കുമെന്നും ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സൈനികതാവളമായ ജോയിന്റ് ബേസ് ആൻഡ്രൂസിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. 

ഇറാനുമായി അവസാനഘട്ട ചർച്ചയിലാണെന്നും എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാമെന്നും ട്രംപ് പറഞ്ഞു. ഒന്നുകിൽ അവർക്ക് ഒരു കരാർ ലഭിക്കുമെന്നും അല്ലെങ്കിൽ തങ്ങൾ കുറച്ച് മോശം കാര്യങ്ങൾ ചെയ്യുമെന്നും പക്ഷേ അത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. 

ഇറാനുമായുള്ള കാര്യങ്ങളിൽ നയതന്ത്രത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പ്രാധാന്യമെന്തെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പരാമർശം. സ്വന്തം കടമകൾ നിറവേറ്റുകയും യുദ്ധം ഒഴിവാക്കാനുള്ള എല്ലാ വഴികളും ഇറാൻ തേടിയിരുന്നു. എല്ലാ വാതിലുകളും ഇപ്പോഴും തുറന്നുകിടക്കുകയാണ്.

ഭീഷണിപ്പെടുത്തി കീഴടങ്ങാൻ പ്രേരിപ്പിക്കാമെന്നത് വെറും മിഥ്യാധാരണയാണെന്നും, യുദ്ധത്തേക്കാൾ നല്ലത് വിവേകപൂർണവും സുരക്ഷിതവും പരസ്‌പര ബഹുമാനത്തോടെയുള്ള നയതന്ത്രമാണെന്ന്  മസൂദ് പെസെഷ്കിയാൻ എക്സിൽ കുറിച്ചു