ma-yusuff-ali

കോൺഗ്രസ് നേതാവ് ശശി തരൂരിനെ സി.പി.എമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ചകൾ നടത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. സ്വിറ്റ്‌സർലൻഡിലെ ഡാവോസിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇത്തരമൊരു വാർത്ത തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് അദ്ദേഹം ദുബായിൽ പറഞ്ഞു.

ഈ അടുത്ത കാലത്തൊന്നും താൻ ശശി തരൂരിനെ കണ്ടിട്ടില്ലെന്ന് യൂസഫലി വ്യക്തമാക്കി. ആറ് മാസം മുൻപ് അദ്ദേഹം തന്റെ വീട്ടിൽ വന്നപ്പോൾ കണ്ടതാണ് അവസാനത്തെ കൂടിക്കാഴ്ചയെന്നും വ്യക്തിപരമായ സൗഹൃദത്തിനപ്പുറം രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ENGLISH SUMMARY:

Yusuff Ali denies Tharoor CPI(M) rumors, stating that reports of him mediating discussions to bring Shashi Tharoor to the CPI(M) are completely false. He clarified that their last meeting six months ago was purely personal, not political, and he hasn't met the Congress leader recently.