വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷണ്‍ നല്‍കിയതിനെ സ്വാഗതം ചെയ്ത് സിപിഎം. കുടുംബത്തിനും പാര്‍ട്ടിക്കും സന്തോഷമെന്ന് എം.വി.ഗോവിന്ദന്‍. ഇഎംഎസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുന്‍പ് പുരസ്കാരം തിരസ്കരിച്ചത് വ്യക്തിപരമെന്നും ഗോവിന്ദന്‍. വിഎസിന്റെ കുടുംബം പുരസ്കാരം സ്വീകരിക്കുന്നത് പാര്‍ട്ടി എതിര്‍ക്കേണ്ട കാര്യമില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
വി.എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷൺ പുരസ്കാരം വാങ്ങുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മകൻ വി.എ.അരുൺ കുമാർ. പാർട്ടി നിർദേശം അംഗീകരിക്കും. ഞങ്ങൾ ഏത് സമയത്തും പാർട്ടിക്ക് വിധേയരായി നിൽക്കുന്നവരാണ്. പുരസ്കാര നേട്ടത്തിൽ അഭിമാനവും സന്തോഷവുമെന്നും അരുൺ കുമാർ മനോരമ ന്യൂസിനോട് പറഞ്ഞു.