കേരളം ഭരിക്കുന്നത് അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിക്ക് ഭരണം കിട്ടിയാൽ അവരെ വെറുതെ വിടില്ലെന്നും ജയിലടയ്ക്കുമെന്നും പ്രധാനമന്ത്രി. ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കോൺഗ്രസിൽ ഇപ്പോൾ മുസ്ലീം ലീഗിലേക്കാൾ വർഗീയവാദികളാണുള്ളത്. കോൺഗ്രസ് രാജ്യത്തെ വർഗ്ഗീയതയുടെ പരീക്ഷണ ശാലയാക്കിമാറ്റിയെന്നും, കോൺഗ്രസ് ഇപ്പോൾ മുസ്‌ലിം ലീഗ് -മാവോ കോൺഗ്രസ് ആയെന്നും ലീഗിന്റെ അജണ്ട ആണ് കോൺഗ്രസ് നടപ്പാക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. ഇതാണ് ശരിയായ സമയം. ഇതാണ് എൻഡിഎ സർക്കാരിനുള്ള സമയം. 25 വർഷത്തേക്കുള്ള വികസന പദ്ധതി വേണമെന്നും വരൂ ബിജെപി ക്കൊപ്പം വികസനം തുടങ്ങാമെന്നും മോദി പറഞ്ഞു.
എല്‍ഡിഎഫിനും യുഡിഎഫിനും ഒരേ അജന്‍ഡയാണ് ഉള്ളതെന്ന് കുറ്റപ്പെടുത്തിയ മോദി ബിജെപിയുടേത് വികസനത്തിന്‍റെ പക്ഷമാണെന്ന് അവകാശപ്പെട്ടു. അഴിമതി, വര്‍ഗീയത, പ്രീണനം, നിരുത്തരവാദിത്തം എന്നിവയാണ് ഇടതു–വലതു പാര്‍ട്ടികളുടെ മുഖമുദ്രയെന്നും പ്രധാനമന്ത്രി ആരോപിച്ചു. ത്രിപുരയും ബംഗാളും മാറിയെന്നും കേരളത്തില്‍ എന്താണ് അത് സംഭവിക്കാത്തതെന്നും മോദി ചോദ്യമുയര്‍ത്തി. എല്‍ഡിഎഫ്–യുഡിഎഫ് കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും കേരള ജനത അല്‍പം കൂടി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു