ട്വന്റി ട്വന്റി എന്‍ഡിഎയില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ട്രോളി ഫെയ്സ്ബുക്ക് പോസ്റ്റുമായി മന്ത്രി വി ശിവന്‍കുട്ടി. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി ട്വന്റി കൂട്ടുകെട്ട് എന്നാണ് ഇനി കോൺഗ്രസ് അവസാനിപ്പിക്കുന്നതെന്ന് പരിഹാസ രൂപേണ അദ്ദേഹം കുറിച്ചു.
ട്വന്റി 20യും കോൺഗ്രസും കൈകോർത്തതോടെ കുന്നത്തുനാട് മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ഒന്നിൽപോലും എൽഡിഎഫിന് ഭരണം പിടിക്കാനായില്ലായിരുന്നു. എൽഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായ വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20 പിന്തുണയോടെ യുഡിഎഫാണ് അധികാരം പിടിച്ചത്. അതിന്റെ പശ്ചാത്തലത്തിലാണ് ശിവന്‍കുട്ടിയുടെ പരിഹാസം.
വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തിൽ എൽഡിഎഫിന് എട്ടു സീറ്റും യുഡിഎഫിന് ഏഴ് സീറ്റും ട്വന്റി 20ക്ക് രണ്ട് സീറ്റുമാണുണ്ടായിരുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്വന്റി 20 അംഗങ്ങൾ യുഡിഎഫിനെ പിന്തുണച്ചു. ഇതോടെ യുഡിഎഫിന്റെ റെജി തോമസ് പ്രസിഡന്റായി.